Latest NewsIndiaNews

സ്‌കൂളില്‍ നിന്നു വീട്ടില്‍ എത്തിയ അധ്യാപികയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത: മാതാപിതാക്കളുടെ ചോദ്യത്തിനു മുന്നില്‍ എല്ലാം തുറന്നു പറഞ്ഞ് മകള്‍

സൂററ്റ് : സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ അധ്യാപികയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത. മാതാപിതാക്കളുടെ മുന്നില്‍ അധ്യാപികയായ മകള്‍ എല്ലാം തുറന്നു പറഞ്ഞു. ഗുജറാത്തിലെ സൂററ്റിനടുത്തുള്ള കപോദ്ര എന്ന സ്ഥലത്താണു സംഭവം. സ്‌കൂളില്‍ നിന്നു വീട്ടില്‍ എത്തിയ അധ്യാപികയായ മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്നു മാതാപിതാക്കള്‍ മകളോടു കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണു പ്രിന്‍സിപ്പാള്‍ അധ്യാപികയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന വിവരം പുറംലോകം അറിയുന്നത്. ശ്രീ നചികേത വിദ്യാലയത്തിലെ പ്രിന്‍സിപ്പാളാണ് ഇതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കുന്ന അധ്യാപികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അധ്യാപികയെ കയറിപ്പിടിച്ച ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button