കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് കേസ് പ്രതികൾ മൊഴി നൽകിയ സാഹചര്യത്തിൽ ഷെഫിൻ ജഹാനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. ഈ സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ടെന്നാണു സൂചന. ഷെഫിനെ അടുത്തറിയാമെന്ന് മന്‍സീദും ഷഫ്വാനും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു . ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും അങ്ങനെയാണ് അടുപ്പമുണ്ടായതെന്നും ആയിരുന്നു ഇവർ മൊഴി നല്‍കിയത്.
ഹാദിയ കേസിലെ എന്‍ഐഎയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഈ മൊഴി. എന്നാൽ ഇവരുമായി സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമാണെന്നാന്നായിരുന്നു ഷെഫിന്റെ മൊഴി. കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നുവെന്നുമായിരുന്നു എന്‍ഐഎ കണ്ടെത്തിയത്.
ഐഎസ് ഏജന്റുമാരുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ ഹാജരാക്കും. ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments