ന്യൂഡൽഹി: വിമാനത്തിന്റെ കോക്പിറ്റിൽ അടികൂടിയ പൈലറ്റുമാരെ ജെറ്റ് എയർവെയ്സ് പുറത്താക്കി. പുതുവത്സരദിനത്തിൽ ലണ്ടനിൽനിന്നു മുംബൈയിലേക്കു പറന്ന വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റുമാർ അടികൂടിയത്. 324 യാത്രക്കാരുമായി ജെറ്റ് എയർവെയ്സിന്റെ ബോയിംഗ് 777 വിമാനം ലണ്ടനിൽനിന്നു മുംബൈയിലേക്ക് ഒന്‍പതു മണിക്കൂർ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ പൈലറ്റുമാർ തമ്മിൽ തർക്കമുണ്ടാകുകയും കമാൻഡർ പദവി വഹിച്ചിരുന്ന വനിതാ പൈലറ്റിനെ സഹ പൈലറ്റ് അടിക്കുകയുമായിരുന്നു.
Read Also: മൂന്ന് കോടിയിലേറെ യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് ജീവനക്കാരി അറസ്റ്റിൽ
അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് വിമാനത്തിന്റെ കോക്പിറ്റിൽനിന്നു പുറത്തുപോകുകയും പിന്നാലെ അടി കൊടുത്ത പൈലറ്റ് കമാൻഡർ പൈലറ്റിനോട് തിരിച്ചെത്താൻ ഫോണിലൂടെ ആവശ്യപ്പെടുകയും ചെയ്തു. വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെ തുടർന്ന് സഹ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയായിരുന്നു. വിമാന ജീവനക്കാർ അടികൊണ്ട പൈലറ്റിനെ അനുനയിപ്പിച്ച് കോക്പിറ്റിലേക്കു തിരിച്ചയച്ചു. പക്ഷേ, കോക്പിറ്റിൽ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും വനിതാ പൈലറ്റ് വീണ്ടും കോക്പിറ്റിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് ജെറ്റ് എയർവേയ്സ് ഇത് ഡിജിസിഎയ്ക്കു റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.
Post Your Comments