2018ല്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനമുള്ള അറബ് വ്യക്തികളില്‍ യു.എ.ഇ നേതാക്കള്‍ ഇടം പിടിച്ചു. സൗദി അറേബ്യയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദാണ് പട്ടികയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി. ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി രാജകുമാരന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഡോ. ശൈഖ് സുല്‍ത്താന്‍ എന്നിവര്‍ 2018ല്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനമുളള അറബ് നേതാക്കളാണെന്നു പട്ടിക പറയുന്നു. അല്‍ അഹ്‌റം അല്‍ അറബി എന്ന മാസികയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
‘മുഹമ്മദ് ബിന്‍ റാഷിദ് … നൈസ് ഓഫ് നോളജ്ജ്’ എന്ന തലക്കെട്ടില്‍ മാസികയില്‍ ശൈഖ് മുഹമ്മദിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം ഭരണാധികാരിയാക്കുന്നതിനു മുന്‍പ് കവിയും കുതിരസവാരിയില്‍ മികവ് തെളിയിച്ച വ്യക്തിയുമായിരുന്നവെന്നു പറയുന്നു.
2008 ലെ ഫെഡറല്‍ ഗവണ്‍മെന്റ് സ്ട്രാറ്റജിയായ യു.എ.ഇ. വിഷന്‍ 2021 അറബ് ലോകത്തെ മുന്നോട്ട് നയിക്കുന്ന വികസപ്രവര്‍ത്തനമായി മാസിക വിലയിരുത്തുന്നു. ഇതു വഴി സാമൂഹിക-സാമ്പത്തിക വികസനം, പൊതുമേഖലാ വികസനം എന്നിവ സാധ്യമാകും. യു.എ.ഇയുടെ ദേശീയ സ്വത്വത്തെ സംരക്ഷിക്കാനും സാധിക്കുമെന്നും മാസിക പറയുന്നു.
‘യു.എ.ഇയുടെ കവച്ചം’ എന്ന വിശേഷമാണ് അബുദാബിയിലെ രാജകുമാരനായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനു മാസിക നല്‍കുന്നത്. ഊര്‍ജ്ജസ്വലതയും ജ്ഞാനവും യുവത്വം ഒത്തുചേര്‍ന്ന അസാധാരണ അറബ് നേതാവ്. യു.എ.ഇ സൈന്യത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. തന്റെ രാജ്യത്തെ പുരോഗതിയേലക്ക് നയിക്കുന്നതിനുള്ള എല്ലാ സമഗ്ര പരിപാടികള്‍ക്കും വേണ്ടിയുള്ള ആശയങ്ങള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടെന്നും മാസിക പറയുന്നു.
Post Your Comments