ന്യൂഡല്‍ഹി: നിലനില്‍പ്പിനായി അടവുകള്‍ പയറ്റി സി.പി.ഐ. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് ആവര്‍ത്തിച്ച് സിപിഐ. രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പു തന്ത്രവും രണ്ടായി കാണണമെന്നും കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്നും സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി പറഞ്ഞു.
Read Also: എം.എം.മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ
സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സഖ്യങ്ങള്‍ രൂപീകരിക്കാമെന്നും ബിജെപിയെ തോല്‍പിക്കാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്. കരട് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും.
കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐഎം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാര്‍ട്ടി ഒന്നടങ്കം തല്ലുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ബാന്ധവത്തിന് മുതിരരുതെന്നും അത് പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ലെന്നുമുള്ള പ്രകാശ് കാരാട്ടിന്റെ നിലപാടിനായിരുന്നു സിപിഐഎമ്മില്‍ സ്വീകാര്യത. ഈ സാഹചര്യം നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് സഖ്യം ആകാമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഐ വീണ്ടും രംഗത്തെത്തുന്നത്.
Post Your Comments