Latest NewsNewsIndia

ശിവസേന നേതാവ് കുത്തേറ്റുമരിച്ചു

ന്യൂഡല്‍ഹി: ശിവസേന മുന്‍ നഗരസഭാംഗം അശോക് സാവന്ത് അജ്ഞാതരുടെ കുത്തേറ്റുമരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. കാന്തിവാലിയിലെ വീടിനു പുറത്തുവച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു 62കാരനായ അശോക്. ഈ അവസരത്തില്‍ സമത നഗറിലെ വീടിനു പുറത്ത് രണ്ടുപേര്‍ വാഹനത്തില്‍ അദ്ദേഹത്തെ കാത്തുനിന്നിരുന്നു. അശോക് അടുത്തെത്തിയപ്പോള്‍ രണ്ടംഗ സംഘം ആക്രമിക്കുകയും തുടര്‍ന്ന് സ്ഥലം വിടുകയുമായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

അടുത്ത കാലത്തായി അശോക് കേബിള്‍ ബിസിനസിലേക്ക് കടന്നിരുന്നുവെന്നും ഇതിന്റെ പേരില്‍ ഭീഷണിയുണ്ടായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭീകരവിരുദ്ധ സ്ക്വാഡില്‍ പ്രവര്‍ത്തിക്കുകയാണ് സുഭാഷ് സാവന്ത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടുതവണ നഗരസാഭാംഗമായ വ്യക്തിയായിരുന്നു അശോക്. അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സുഭാഷ് സാവന്ത് സഹോദരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button