ദുബായ് : യു.എ.ഇയില്‍ 2018 ജനിച്ച കുട്ടികള്‍ക്കായി സുവനീര്‍ ഏര്‍പ്പെടുത്താന്‍ യു.എ.ഇ മന്ത്രാലയം തീരുമാനിച്ചു. ‘ നിങ്ങളുടെ രാജ്യം നിങ്ങളുടെ ഉത്തരവാദിത്തമാണ് ‘ എന്ന തലക്കെട്ടോടു കൂടിയാണ് സുവനീര്‍ പുറത്തിറക്കുന്നതെന്ന് കിരീടാവകാശിയും അബുദാബി രാജകുമാരനുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ അല്‍ നഹ്യാന് അറിയിച്ചു.
യു.എ.ഇ യുടെ സ്ഥാപകനായ ഷെയ്ഖ് സയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ഉയര്‍ത്തിപിടിച്ച മൂല്യങ്ങളുടെ സ്മരണാര്‍ത്ഥമാണ് ഈ സുവനീര്‍ ഇറക്കുന്നത്.
കുട്ടികള്‍ക്ക് പാസ്സപോര്‍ട്ട് എടുക്കുന്നതിനായി യു.എ.ഇയുടെ ദേശീയത പ്രതിഫലിക്കുന്ന ഈ സുവനീര്‍ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments