Latest NewsNewsGulf

പുതിയ ‘നിധി’ തേടി ഗള്‍ഫ് രാജ്യങ്ങള്‍ : ഗള്‍ഫ് മേഖലയിലെ ഇപ്പോഴത്തെ പ്രവാസി ജോലിക്കാര്‍ ആശങ്കയില്‍

ദുബായ് : കേരത്തിന്റെ സാമ്പത്തിക മേഖലയുടെ നെടുംതൂണ്‍ ഗള്‍ഫ് പണം തന്നെയാണ്. എണ്ണ സമ്പത്ത് ഗള്‍ഫ് രാജ്യങ്ങളെ വിദേശ രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിച്ചു . എന്നാല്‍ മറ്റുരാജ്യങ്ങള്‍ സാങ്കേതിക, ശാസ്ത്ര മേഖലകളില്‍ കുതിപ്പ് നടത്തിയപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വളരെ പുറകിലായി. നിലവിലെ സാഹചര്യങ്ങള്‍ക്കെല്ലാം വന്‍ മാറ്റം വന്നു.

എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ മറികടക്കാന്‍ ഏറെ വൈകിയാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളെല്ലാം സാങ്കേതിക മേഖലകളില്‍ സജീവമായി കഴിഞ്ഞു. യുഎഇ, സൗദിഅറേബ്യ രാജ്യങ്ങളെല്ലാം എണ്ണവില ഇടിവിനെ മറികടക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ ടെക്‌നോളജി നടപ്പിലാക്കുകയാണ്.

എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെയുള്ള ഒരു സമ്പദ് വ്യവസ്ഥ അതാണ് ഇപ്പോള്‍ യുഎഇയുടെയും സൗദി അറേബ്യയുടെയും ലക്ഷ്യം. ഇതിന്റെ ഭാഗമായി തെരുവും നഗരങ്ങളും ടെക്‌നോളജി കരുത്തില്‍ കെട്ടിപ്പടുക്കുകയാണ് ഇരുരാജ്യങ്ങളും. ലോകത്തെ മുന്‍നിര ടെക്ക് കമ്പനികളെല്ലാം ഇവിടെക്ക് സ്വാഗതം ചെയ്യുകയാണ്. പല ഗള്‍ഫ് രാജ്യങ്ങള്‍ക്കും ചിന്തിക്കാന്‍പോലുമാകാത്ത ഈ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണ് യുഎഇ. എമിറേറ്റ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്നവേഷന്‍പോളിസിയാണ് എണ്ണയിതര സമ്പദ് വ്യവസ്ഥയെന്ന യുഎഇയുടെ ലക്ഷ്യത്തിന് ഊടും പാവും നല്‍കുന്നത്.

മാറുന്ന കാലഘട്ടത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് എണ്ണ ഇതര സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുകളുമായി നടക്കുകയാണ് യുഎഇയും പിന്നാലെ സൗദിയും. എണ്ണയിതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള എമിറേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്നവേഷന്‍പോളിസി സജീവമായി മുന്നോട്ടുപോകുകയാണ്. വിദ്യാഭ്യാസം ആരോഗ്യം, ഊര്‍ജം, ഗതാഗതം, ജലം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളില്‍നൂറു ദേശീയ സംരഭങ്ങളാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. കോടിക്കണക്കിന് ദിര്‍ഹമാണ് ഇതിനായി യുഎഇ നീക്കി വച്ചിരിക്കുന്നത്. പരിമിതമായ എണ്ണ സ്രോതസുകളെ ആശ്രയിക്കുന്നതിനു പകരം ശാസ്ത്രം സങ്കേതിക വിദ്യ നൂതനാശയങ്ങള്‍ എന്നിവയിലൂടെ വന്‍കുതിച്ചു ചാട്ടത്തിനാണ് കളമൊരുങ്ങുന്നത്. വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയാണ് പുതിയ നയത്തിലൂടെ യുഎഇ മുന്നില്‍കാണുന്നത്.

പുതിയ നയങ്ങള്‍ എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത യുഎഇ പാരമ്പര്യം തന്നെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെയും പ്രതീക്ഷ. നിലവില്‍രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ എഴുപത് ശതമാനവും എണ്ണയിതര വരുമാനത്തില്‍ നിന്നാണ്. 2001ല്‍ഇത് 35 ശതമാനം മാത്രമായിരുന്നു. പുതിയ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്നവേഷന്‍പോളിസിയിലൂടെ അടുത്ത ആറുവര്‍ഷത്തിനകം ഇത് 80 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം.

ഊര്‍ജരംഗത്ത് മാത്രം വന്‍ നിക്ഷേപം ഇറക്കാനാണ് യുഎഇയും സൗദിയും ആലോചിക്കുന്നത്. വ്യോമഗതാഗത ഗവേഷണരംഗത്ത് നാലായിരം കോടി രൂപാണ് അടുത്തിടെ യുഎഇ നിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന് മാത്രമായി രണ്ടായിരം കോടിയും നിക്ഷേപം നടത്തി. ഇരു രാജ്യങ്ങളിലെയും പുതിയ പദ്ധതികള്‍ പ്രവാസികള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ നിയമങ്ങളും സാമ്പത്തിക പരിഷ്‌കാരങ്ങളും പ്രവാസികളെ ആശങ്കയിലാക്കുന്നുമുണ്ട്. ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വിവരാധിഷ്ഠിത തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം വര്‍ധനയാണ് യുഎഇ പ്രതീക്ഷിക്കുന്നത്. ഇതേവഴിക്ക് തന്നെയാണ് സൗദി സര്‍ക്കാരും നീങ്ങുന്നത്. സാങ്കേതിക രംഗത്തും മറ്റും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇതുവഴി ഏറെ അവസരങ്ങള്‍തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button