കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് തന്റെ പേഷ്യന്റ് പ്രസവ വേദന കൊണ്ട് പുളയുകയാണെന്ന് ഡോ.ഹിലാരിക്ക് ഒരു സന്ദേശം വന്നത്. ഉടൻ തന്നെ ക്ഷീണങ്ങളും വിഷമതകളും മാറ്റിവെച്ച് ഹിലാരി വേഗം തൊട്ടടുത്ത മുറിയിലുള്ള തന്റെ പേഷ്യന്റിനടുത്തെത്തി. വാഷിംഗ്ടണിലെ യാകിമാ വാലി ഫാം വര്‍ക്കേഴ്സ് ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റായ ഹിലാരി കോണ്‍വേയാണ് തന്റെ പ്രസവത്തിന് തൊട്ടു പിന്നാലെ മറ്റൊരു പ്രസവമെടുക്കാന്‍ ഓടിയത്.
Read Also: സൗദിയില്‍ നിന്നുള്ള വിമാനത്തില്‍ യുവതിയ്ക്ക് സുഖപ്രസവം
രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് പേഷ്യന്റിന്റെ സന്ദേശം കേറ്റിന് ലഭിച്ചത്. ഗര്‍ഭിണിയായ കേറ്റിനെ പരിശോധിച്ചിരുന്നത് ഹിലാരിയാണ്. എന്നാല്‍ അവസാന ചെക്കപ്പിന് വന്നപ്പോള്‍ കേറ്റിന്റെ പ്രസവം എടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് ഹിലാരി മനസിലാക്കി. എന്നാല്‍ തൊട്ടടുത്ത റൂമില്‍ നിന്ന് സന്ദേശം ലഭിച്ചതോടെ കേറ്റിനെ സഹായിക്കാന്‍ ഹിലാരി തീരുമാനിക്കുകയായിരുന്നു. കേറ്റിന് ഇരട്ടക്കുട്ടികളാണ് ജനിച്ചത്. സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് തനിക്ക് കേറ്റിനടുത്തെത്താന് സഹായിച്ചതെന്നാണ് ഹിലാരി പറയുന്നത്.
Post Your Comments