Latest NewsNewsInternational

കൊടും തണുപ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം (വീഡിയോ)

വാഷിങ്ടന്‍: ബോംബ് സൈക്ലോണില്‍ തണുത്തുറഞ്ഞ് യുഎസും കാനഡയും. കൊടുംശൈത്യത്തില്‍ യുഎസില്‍ ഇതുവരെ 19 പേര്‍ മരിച്ചതായാണ് വിവരം.ജനജീവിതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. വിമാന സര്‍വീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു.കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്.

കാനഡയിലെ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്. കൊടുംതണുപ്പു മൂലമുണ്ടാകുന്ന, ഫ്രോസ്റ്റ് ബൈറ്റ് എന്ന ശരീരവീക്കത്തെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.കിഴക്കന്‍ അമേരിക്കയുടെ മൂന്നില്‍ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

അമേരിക്കയുടെ കിഴക്കന്‍ തീരത്ത് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരക്കണക്കിനു വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ആയിരക്കണക്കിനു സര്‍വീസുകള്‍ വൈകുന്നുമുണ്ട്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം, സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളം എന്നിവയെയാണ് അതിശൈത്യം കൂടുതല്‍ ബാധിച്ചത്. കാനഡയിലും രണ്ടാഴ്ചയോളമായി കനത്ത ശൈത്യമാണ്. മോണ്‍ട്രിയല്‍, ടൊറന്റോ വിമാനത്താവളങ്ങളില്‍നിന്നുള്ള പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ശൈത്യത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button