പണ്ടുകാലങ്ങളിൽ സ്ത്രീകൾ തലയിൽ എണ്ണ തേക്കുന്നത് പതിവായിരുന്നു ,എന്നാൽ കാലം കടന്നപ്പോൾ എണ്ണ തേക്കുന്ന രീതിയൊക്കെ മാറിമറിഞ്ഞു.എന്നാൽ നിത്യേന തലയിൽ എന്ന തേക്കുന്നതുകൊണ്ട് ഗുണങ്ങൾ പലതാണ്.തല നരയ്ക്കുന്നത് തുടങ്ങി താരനും ഫംഗസും അകറ്റുന്നതിന് വരെ എണ്ണ തേക്കുന്നത് സഹായകരമാകും. അത്തരം ചില ഗുണങ്ങള്‍ അറിയുക.
എണ്ണ പതിവായി തലയില്‍ തേച്ചാല്‍ അകാലനര തടയാനാവും. അത് മാത്രമല്ല പതിവായി എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ആരോഗ്യവും നല്‍കും.
തലയില്‍ പതിവായി എണ്ണ തേച്ചാല്‍ മുടിയെ മലിനീകരണത്തില്‍ നിന്ന് തടയാനാവുമെന്ന് പലര്‍ക്കും അറിയില്ല. മുഖം കഴുകുന്നത് പോലെ ഇടയ്ക്കിടക്ക് തല കഴുകുന്നത് പ്രായോഗികമല്ലല്ലോ. എണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് ഒരു സംരക്ഷണ കവചം നല്‍കുകയും പൊടി, അഴുക്ക്, മലിനീകരണം, സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയെ തടയാനും സഹായിക്കും.
പതിവായി സ്പാ ചെയ്യുന്നത് വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുമെങ്കിലും പതിവായി എണ്ണ തേയ്ക്കുന്നത് ദീര്‍ഘകാലത്തേയ്ക്ക് മുടിക്ക് പോഷണം നല്‍കും. നിങ്ങളുടെ മുടി തികച്ചും വരണ്ടതാണെങ്കില്‍ എണ്ണ തേച്ച ശേഷം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ടൗവ്വല്‍ തലയ്ക്ക് ചുറ്റുമായി കെട്ടുക. ഇത് എണ്ണ തലയോട്ടിയിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടാന്‍ സഹായിക്കും.
തലമുടി മൃദുവായി നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ദിവസവും അല്ലെങ്കില്‍ ഇടക്കിടെയെങ്കിലും എണ്ണ തേക്കുന്നത്.തലയില്‍ എണ്ണ തേയ്ക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ തകരാറായ മുടിയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും മൃദുലതയും നല്‍കും.
താരനെ തടയാന്‍ എണ്ണ തേയ്ക്കുന്നത് വളരെ നല്ലതാണ്. തലമുടിയില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴാണ് താരന്‍റെ അതിപ്രസരം കൊണ്ട് നമ്മള്‍ ബുദ്ധിമുട്ടുന്നതും. അതുകൊണ്ട് തന്നെ താരനെ തടുക്കാന്‍ ദിവസവും എണ്ണ തേയ്ക്കാം.
മുടിക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും എണ്ണ മിടുക്കനാണ്.പലപ്പോഴും എണ്ണ തേയ്ക്കുന്നത് ഇന്നത്തെ തലമുറയ്ക്ക് അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ മുടിയ്ക്ക് സ്വാഭാവികമായ തിളക്കം വേണം എന്ന് ആഗ്രഹിക്കുന്നവര്‍ എണ്ണ തേയ്ക്കുന്നത് നല്ലതാണ്.മുടിയുടെ വേരുകള്‍ക്കും മുടിയിഴകള്‍ക്കും ബലം നല്‍കുന്ന കാര്യത്തിലും എണ്ണ മിടുക്കനാണ്. അതുകൊണ്ട് തന്നെ മുടിയ്ക്ക് തിളക്കം നല്‍കുന്നതോടൊപ്പം ബലം നല്‍കുന്നതിനും എണ്ണ മിടുക്കനാണ്.
Post Your Comments