തലശേരി: ധര്‍മടത്ത് വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ അര്‍ധരാത്രി ബോംബാക്രമണം നടന്നു. ഞായറാഴ്ച രാത്രിയാണ് ആര്‍എസ്എസ് സേവാകേന്ദ്രത്തിനും നേരേ ബോബാക്രമണം നടന്നത്. . ധര്‍മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ആര്‍എസ്എസ് ആരോപിച്ചു. ആക്രമണത്തില്‍ സ്ഥാപനത്തിന്റെ ബോര്‍ഡും കൈവരികളും തകര്‍ന്നിട്ടുണ്ട്. ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേയാണ് ബോംബേറുണ്ടായത്.
Post Your Comments