ടെഹ്‌റാൻ : കിഴക്കന്‍ ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ 21ലേറെപ്പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രാതാ നിര്‍ദേശം നല്‍കി.
ഇതിനു പിന്നാലെ അഞ്ച് തുടര്‍ചലനങ്ങളും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട് . അടുത്തകാലത്ത് ഇറാനിലുണ്ടായ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണ് ഇത്. 2017 നവംബറില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഇവിടെ ഉണ്ടായിരുന്നു. നൂറുകണക്കിന് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
Post Your Comments