Latest NewsKeralaNews

സീരിയൽ സംവിധായകന്റെ വീട്ടിൽ നിന്നും 16 പവനും 75,000 രൂപയും കവര്‍ന്നു

കൊച്ചി: 16 പവന്‍ സ്വര്‍ണവും 75,000 രൂപയും ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും മോഷണം പോയി. കവര്‍ച്ച നടന്നത് സീരിയല്‍ സംവിധായകനും കൊച്ചി സ്റ്റുഡിയോ സെവന്‍ ഉടമയുമായ ജി.എ. രാജീവ്നാഥിന്റെ മുല്ലശേരി കനാല്‍ റോഡിന് സമീപത്തെ കാരിക്കാമുറി ഫസ്റ്റ് ക്രോസ് റോഡിലുള്ള കൃഷ്ണ മനോര്‍ അപ്പാര്‍ട്ട്മെന്റസിലെ വാടക വീട്ടിലാണ്.

read more: ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി

സെന്‍ട്രല്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നും പറഞ്ഞു. കഴിഞ്ഞ 28നു വീടു പൂട്ടി തിരുവനന്തപുരത്തു പോയ രാജീവ്നാഥും കുടുംബവും മൂന്നിനു തിരിച്ചെത്തിയപ്പോഴാണു മോഷണം അറിയുന്നത്. വീടിന്റെ ഹാളിനോടു ചേര്‍ന്നുള്ള വലിയ ഗ്രില്‍ ബലം പ്രയോഗിച്ചു തുറന്നു കണ്ണാടി ഗ്ലാസ് നീക്കിയാണ് അകത്തു കടന്നത്. മോഷ്ടാവ് പിന്‍വശത്തെ മതില്‍ ചാടിയാണ് രക്ഷപ്പെട്ടത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ഈ വശത്തെ വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button