ലണ്ടന്‍: മൊബൈല്‍ ഫോണ്‍ ഇകോമേഴ്സ് ഉപയോക്താക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നത് കുറവാണെന്ന് പഠനം. ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങളെ കുറിച്ച് അന്വേഷിക്കാനും സാധനങ്ങള്‍ ക്രമീകരിക്കാനുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അവ വാങ്ങുന്നതിനായി ഫോണുകളുടെ ഉപയോഗം കുറവാണ്. മാത്രമല്ല ഇടപാടുകള്‍ ഇടയ്ക്കവെച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നു. ബ്രിട്ടനിലെ ഈസ്റ്റ് ആന്‍ജില സര്‍വ്വകലാശാലയിലെ ഗവേഷകരുടെയാണ് കണ്ടെത്തല്‍.
മൊബൈല്‍ ആപ്പുകള്‍ക്കുള്ള പ്രീതി ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് വര്‍ധിച്ചുവരുന്നുണ്ടെന്നും അതേസമയം ഉപയോക്താക്കള്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തിപ്പോകുന്നത് ഡസ്ക്ടോപ് വഴിയുള്ള ഓണ്‍ലൈന്‍ ഷോപ്പിങിനേക്കാള്‍ കൂടുതലാണെന്നും ഗവേഷകര്‍ പറഞ്ഞു.
2016 ല്‍ 46 ശതമാനം വളര്‍ച്ചയാണ് ഇ-കൊമേഴ്സ് രംഗത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുണ്ടായിരുന്നത്. എന്നാല്‍ 2017 ഇത് 27 ശതമാനം മാത്രമാണ്.
Post Your Comments