Latest NewsKeralaNews

മാവോയിസ്റ്റ് തീവ്രവാദങ്ങളുടെ കേന്ദ്രം കേരളമാക്കാന്‍ മാവോയിസ്റ്റ് കേന്ദ്രത്തിന്റെ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്

കല്‍പറ്റ: കേരളത്തിലെ അനുകൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ച് മാവോയിസ്റ്റ് സംഘം. സംസ്ഥാനത്തെ താവളങ്ങളില്‍ താമസിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് മാവോവാദി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി.

ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പോലീസിന് ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്നുകൊണ്ട് കര്‍ണാടകത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടിയാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നുമാണ് സൂചന.

വയനാട് മലനിരകളില്‍ താവളമുറപ്പിച്ച് കര്‍ണാടകത്തില്‍ പ്രവര്‍ത്തനം നടത്താനാണ് നിര്‍ദ്ദേശം. കര്‍ണാടകത്തിന് പുറമെ പഞ്ചാബിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് മാസങ്ങളായി വയനാട്ടിലെ മാവോ സംഘം കര്‍ണാടകത്തിലേക്ക് നീങ്ങിയെന്നും സൂചനയുണ്ട്. അതേസമയം പഞ്ചാബില്‍ വിപ്ലവരാഷ്ട്രീയ പ്രസ്ഥാനം നിലവില്‍ വന്നതായി സൂചനയുണ്ട്. മാവോവാദികള്‍ തന്നെയാണ് ഈ സംഘടനയ്ക്ക് പിന്നിലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button