കോഴിക്കോട്: കോഴിക്കോട് പെരുവയല്‍ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും സ്ഥിരീകരിച്ചു. വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ഇത് കാട്ടുപൂച്ചയാണെന്ന് കണ്ടെത്തിയത്. പുലിയുടെ വിസര്‍ജ്യമോ ഭക്ഷ്യാവശിഷ്ടങ്ങളോ കണ്ടെത്താനാവാത്തതിനാലാണ് പുലിയല്ലെന്ന് സ്ഥിരീകരിച്ചത്. വീടിനു പിന്നില്‍ കണ്ടെത്തിയ കാല്പാട് പരിശോധിച്ചെങ്കിലും പുലിയുടേതല്ലെന്ന് കണ്ടെത്തി.
Read Also: കോഴിക്കോടിലെ ഒരു വിവാഹ വീടിനു സമീപം പുലി ; ജാഗ്രതാ നിര്‍ദ്ദേശം നല്കി പൊലീസ് ; വീഡിയോ കാണാം
സ്ഥലത്ത് സ്ഥാപിക്കാന്‍ കാമറകള്‍ എത്തിച്ചിരുന്നെങ്കിലും കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ അവ തിരിച്ചുകൊണ്ടുപോയി. വീഡിയോയില്‍ പതിഞ്ഞ ജീവിക്ക് യഥാര്‍ഥത്തില്‍ കൂടുതല്‍ വലിപ്പമില്ലെന്നും കണ്ണുകള്‍ തോന്നിച്ചതുമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments