Latest NewsIndiaNews

വീണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല ;യു​വാ​വി​നെ ഭാര്യയുടെ സഹോദരൻ കൊലപ്പെടുത്തി

ന്യൂ​ഡ​ല്‍​ഹി:വീണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല.മാനക്കേടിന്റെ പേരിൽ യുവാവിനെ ഭാര്യ സഹോദരൻ കൊലപ്പെടുത്തി. ഡ​ല്‍​ഹി​യി​ലെ മ​യൂ​ര്‍ വി​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ദി​നേ​ഷ് (30) എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദി​നേ​ഷി​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി​ക്ക് (23) ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു.

മീ​നാ​ക്ഷി​യു​ടെ സ​ഹോ​ദ​ര​നും ജിം ​ട്രെ​യി​ന​റു​മാ​യ ശ​ങ്ക​റും (22) ഇ​യാ​ളു​ടെ ബ​ന്ധു റി​ങ്കു​വും ചേ​ര്‍​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ ദി​നേ​ഷി​നൊ​പ്പം മീ​നാ​ക്ഷി ഇറങ്ങിപോയതാണ് കൊലയ്ക്ക് കാരണമായത്.

വി​വാ​ഹം നടത്താനായി മീ​നാ​ക്ഷി​യും ദി​നേ​ഷും അ​ഭി​ഭാ​ഷ​ക​ന്‍റെ അടുത്തേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.വാഹനം തടഞ്ഞ് ഇ​റ​ച്ചി വെ​ട്ടു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ ദി​നേ​ഷി​ന്‍റെ ക​ഴു​ത്ത് മുറിക്കുകയായിരുന്നു.
മീ​നാ​ക്ഷി​യു​ടെ നി​ല​വി​ളി​കേ​ട്ട് എ​ത്തി​യ ഹോം​ഗാ​ര്‍​ഡാ​ണ് ഇ​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button