NewsMenHealth & Fitness

ഈ ഗുരുതര ആരോഗ്യ പ്രശ്നം കാരണമാണ് പുരുഷന്‍മാര്‍ നേരത്തെ ഉറങ്ങാൻ കിടക്കുന്നതെന്ന്‍ പുതിയ പഠനം

നേരത്തെ ഉറങ്ങാൻ കിടക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽ എന്ന് പുതിയ പഠനം. ഉയർന്ന രക്​തസമ്മർദമാണ് നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു. ജപ്പാനിലെ ഹിരോഷിമ അറ്റോമിക്​ ബേംബ്​ കാഷ്വാലിറ്റി കൗൺസിലി​ലെ ഗവേഷകർ പ്രായപൂർത്തിയായ 2400 പേരിൽ ​പഠനം നടത്തിയ ശേഷമാണ് ഇത് സംബന്ധിച്ച മൂന്നറിയിപ്പ് നൽകുന്നത്.

ആരോഗ്യമുള്ളവരെ അപേക്ഷിച്ച്​ ശരാശരി 18 മിനിറ്റ്​ മു​മ്പെങ്കിലും ഇവർ ഉറങ്ങാൻ കിടക്കയിൽ എത്തുന്നെന്നാണ് കണ്ടെത്തിയത്. ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്​ ഉയർന്ന രക്​തസമ്മർദം. പക്ഷാഘാതത്തിനും ഇതു കാരണമാകുന്നു. ഇത്തരം അവസ്​ഥകളിൽ ശരീരം ക്ഷീണിക്കുകയും നേരത്തെ കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശരിയായ രീതിയിൽ ഉറങ്ങാനും സാധിക്കണമെന്നില്ല. നേരത്തെയുള്ള ഉറക്കം ഉയർന്ന രക്​തസമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്​ ശരീരത്തിലെ ജൈവ ഘടികാരത്തെ പോ​ലും സ്വാധീനിക്കുമെന്ന് ഹിരോഷിമ അറ്റോമിക്​ ബോംബ്​ കാഷ്വാലിറ്റി കൗൺസിലിലെ ഗവേഷകൻ നുബുവോ സസാക്കി പറയുന്നു.

Read alsoഈ ലക്ഷണങ്ങൾ ഉള്ള സ്ത്രീകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതൽ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button