നേരത്തെ ഉറങ്ങാൻ കിടക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽ എന്ന് പുതിയ പഠനം. ഉയർന്ന രക്തസമ്മർദമാണ് നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു. ജപ്പാനിലെ ഹിരോഷിമ അറ്റോമിക് ബേംബ് കാഷ്വാലിറ്റി കൗൺസിലിലെ ഗവേഷകർ പ്രായപൂർത്തിയായ 2400 പേരിൽ പഠനം നടത്തിയ ശേഷമാണ് ഇത് സംബന്ധിച്ച മൂന്നറിയിപ്പ് നൽകുന്നത്.
ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ശരാശരി 18 മിനിറ്റ് മുമ്പെങ്കിലും ഇവർ ഉറങ്ങാൻ കിടക്കയിൽ എത്തുന്നെന്നാണ് കണ്ടെത്തിയത്. ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. പക്ഷാഘാതത്തിനും ഇതു കാരണമാകുന്നു. ഇത്തരം അവസ്ഥകളിൽ ശരീരം ക്ഷീണിക്കുകയും നേരത്തെ കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശരിയായ രീതിയിൽ ഉറങ്ങാനും സാധിക്കണമെന്നില്ല. നേരത്തെയുള്ള ഉറക്കം ഉയർന്ന രക്തസമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരീരത്തിലെ ജൈവ ഘടികാരത്തെ പോലും സ്വാധീനിക്കുമെന്ന് ഹിരോഷിമ അറ്റോമിക് ബോംബ് കാഷ്വാലിറ്റി കൗൺസിലിലെ ഗവേഷകൻ നുബുവോ സസാക്കി പറയുന്നു.
Read also ; ഈ ലക്ഷണങ്ങൾ ഉള്ള സ്ത്രീകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതൽ
Post Your Comments