
ന്യൂഡല്‍ഹി: തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മൂടല്‍ മഞ്ഞ് കവര്‍ന്നത് നാലുപേരുടെ ജീവന്‍. മൂടല്‍ മഞ്ഞ് കാരണമുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഡല്‍ഹി-ചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഭാരദ്വഹന താരങ്ങളാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ സിംഗു അതിര്‍ത്തിയില്‍ ആലിപ്പുര്‍ ഗ്രാമത്തില്‍ വച്ചാണ് അപകടം നടന്നത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 28 ഡ്രെയിനുകള്‍ റദ്ദാക്കുകയും 38 ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു.
മോസ്‌കോയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭാരദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യനായ സാക്ഷം യാദവിനും പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് പാനിപ്പത്തിലേക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ പോകുകയായിരുന്നു ആറ് താരങ്ങളും. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ താരങ്ങളെ ഡല്‍ഹി ഷാലിമാര്‍ ബാഗിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments