
അൽവാർ : പശുസംരക്ഷണത്തിന്‍റെ പേരിൽ രാജസ്ഥാനിലെ അൽവാറിൽ ഉമർ ഖാൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നാലു പേർ കൂടി അറസ്റ്റിലായി. ദശ്രഥ് ഗുർജാർ (24), കുശിറാം ഗുർജാർ (35), റോഹ്താഷ് ഗുർജാർ (24), സൂരജ്ഭാൻ (50) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കലാപം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബർ 12നാണ് പശു കടത്ത് ആരോപിച്ച് ഒരു സംഘം ആളുകൾ ഉമർ ഖാനെയും കൂട്ടുകാരെയും ആക്രമിച്ചത്. വെടിയേറ്റ് കൊല്ലപ്പെട്ട ഉമറിന്‍റെ മൃതദേഹം രാംഗാർഹ് പൊലീസ് സ്റ്റേഷനു 12 കിലോമീറ്റർ അകലെയുള്ള റെയിൽവേ ട്രാക്കിൽ നിന്ന് പിറ്റേ ദിവസമാണ് കണ്ടെത്തിയത്.
Post Your Comments