KeralaLatest NewsNews

പോലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച സംഭവത്തിൽ കുടുംബത്തിന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി :കടവന്ത്ര പോലീസ് സ്റ്റേഷനിൽ എഎസ്‌ഐ തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം രംഗത്ത്. ഭര്‍ത്താവ് കള്ളക്കേസില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് എഎസ്‌ഐ തോമസിന്റെ ഭാര്യ മര്‍ഫി പറയുന്നത്.

തോമസ് കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം മേല്‍ ഉദ്യോഗസ്ഥന് വേണ്ടി ബലിയാടാവുകയായിരുന്നു എന്നുമാണ് തോമസിന്റെ മര്‍ഫി പറയുന്നത്. കേസില്‍ നിന്നും രക്ഷിക്കാമെന്ന് അന്നത്തെ എസ്‌ഐ വാക്ക് പറഞ്ഞിരുന്നതാണ്. ഇതിന്റെ ആശ്വാസത്തിലായിരുന്നു തോമസ്. എന്നാല്‍ വിരമിച്ച എസ്‌ഐ മരിച്ചതോടെ തന്റെ സത്യാവസ്ഥ പുറത്തറിയിക്കാന്‍ ഇനി ആരും ഇല്ല എന്ന വിഷമത്തിലായിരുന്നു തോമസ്.

എറണാകുളത്തെ ഒരു പ്രമുഖ പോലീസ് സ്റ്റേഷനില്‍ റൈറ്ററായി ജോലി ചെയ്യുകയായിരുന്നു തോമസ്. ഇതിനിടെ സാമ്പത്തിക കേസില്‍ അകപ്പെട്ട മുളന്തുരുത്തിക്കാരനായ ഒരു പ്രതി കേസില്‍ നിന്ന് ഊരിപ്പോകാന്‍ കൈക്കൂലി നല്‍കുകയും തോമസ് കൈപ്പറ്റിയതിനു ശേഷം വിജിലന്‍സ് പിടികൂടുകയുമായിരുന്നു.

എന്നാല്‍ അത് മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയായിരുന്നു എന്നാണ് മര്‍ഫി പറയുന്നത്. സംസാരിക്കുന്നതിനിടയില്‍ തോമസിന്റെ പാന്റ്‌സിന്റെ പോക്കറ്റിലേക്ക് പണം ഇടുകയായിരുന്നു. ഇതിനെപ്പറ്റി അദ്ദേഹത്തിന് അറിവില്ലായിരുന്നുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു. ഒരു റൈറ്റര്‍ മാത്രം വിചാരിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ ആകില്ല. ഒരു പക്ഷേ എസ്‌ഐ അറിയിച്ചതനുസരിച്ച് പണം റൈറ്ററുടെ പോക്കറ്റില്‍ ഇട്ടതാകാം എന്നും ഇവര്‍ സംശയിക്കുന്നു. സംഭവം നടക്കുന്നതിന് തൊട്ടു മുമ്പാണ് എസ്‌ഐ സ്റ്റേഷന്‍ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button