ലക്നൗ: മാതാപിതാക്കളെ രണ്ട് ആണ്മക്കള് ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മാതാപിതാക്കളായ രാം ചൗഹാന്(63), ഭാര്യ സുനിത(40) എന്നിവരെ മക്കളായ രാജേഷും രാജേന്ദ്രയും ചേര്‍ന്ന് കൊലപ്പെടുത്തയത്.
Read Also: വെറും നിസാര കാര്യത്തിന് കൊല്ലത്ത് ദലിത് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി
രണ്ടാനമ്മയായ സുനിതയുമായി സ്വത്ത് വിഭജനം സംബന്ധിച്ച് യുവാക്കള്‍ തര്‍ക്കിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി പോലീസ് കണ്ടെത്തിട്ടുണ്ട്. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments