കൈതച്ചക്കകൊണ്ട് ആഹാര പദാർത്ഥങ്ങൾ ഉണ്ടാകുക മാത്രമല്ല ചെയ്യുന്നത്.അതിന് വേറെ ചില ഗുണങ്ങളും ഉണ്ട്.അവയെന്തെന്നറിയാം…. കൈതച്ചക്ക മുഖക്കുരു മാറ്റാന്‍ നല്ലതാണു. കൈതച്ചക്ക അരച്ച മിശ്രിതം 15 മിനിറ്റ് പുരട്ടി വച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖക്കുരു വരുന്നത് തടയാനും, മുഖത്തെ പാടുകള്‍ മാറ്റുവാനും ഇത് സഹായിക്കും.
ചുണ്ടുകൾ പൊട്ടുന്നത് മാറാന്‍ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ചുണ്ടുകളുടെ മാത്രമല്ല , കാലുകളുടെ വിണ്ടുകീറല്‍,നഖങ്ങള്‍ പൊട്ടുന്നത് എന്നിവയ്ക്കെല്ലാം കൈതച്ചക്കയുടെ എന്‍സൈം വഴിയുള്ള ഹീലിംഗ് മെക്കാനിസം സഹായിക്കും.
മുടികൊഴിച്ചില്‍ മാറുന്നതിനു പൈനാപ്പിള്‍ ജ്യൂസ് നല്ലതാണ്. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍ മുടി ബലമുള്ളതാക്കുകയും, തഴച്ചുവളരാന്‍ സഹായിക്കുകയും ചെയ്യും.
പൈനാപ്പിള്‍ ജ്യൂസ് നിങ്ങളുടെ മുഖത്ത് ഒരു 15 മിനിട്ടു തേച്ചുപിടിപ്പിച്ചതിനു ശേഷം കഴുകി കളയുക. അത് ചര്‍മത്തിലുള്ള ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
വിട്ടുമാറാത്ത ചുമയ്ക്ക് വളരെ നല്ല ഒരു ഒറ്റമൂലിയാണ് കൈതച്ചക്ക ജ്യൂസില്‍ ഉപ്പും തേനും കുരുമുളകും ചേര്‍ത്തു കഴിക്കുന്നത്.
Post Your Comments