ജോധ്പൂര്‍: പഞ്ചാബ് അധോലോക നായകന്റെ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കി. സല്‍മാനെ കൊല്ലാനുള്ള ഗുണ്ടാനേതാവിന്റെ താല്‍പ്പര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്നും സല്‍മാന്‍ഖാന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ അശോക് രാത്തോഡ് പറയുന്നു. ജോധ്പൂരിലിട്ട് തന്നെ സല്‍മാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത് അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചാബിലെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌നോയിയാണ്.
രണ്ടു വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ബിഷ്‌നോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്‌ട്രോണിക് ബിസിനസുകാരന്‍ വസുദേവ് ഇസ്രാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും ബിഷ്‌നോയിയെ പൊലീസ് തെരയുന്നുണ്ട്. ബിഷ്‌നോയി തന്റെ കുറ്റകൃത്യലോകം രാജസ്ഥാനിലേക്കും വികസിപ്പിച്ചിട്ടുണ്ട്. ആനന്ദ്പാല്‍ സിംഗിനെ എന്‍കൗണ്ടറിലൂടെ പൊലീസ് വധിച്ചശേഷം ഗുണ്ടാസംഘത്തിലെ ആള്‍ക്കാരെ മുഴുവന്‍ തന്റെ സംഘത്തിലേക്ക ചേര്‍ത്തിരിക്കുകയാണ് ബിഷ്‌നോയി.
വെടിവെച്ച് ആളെക്കൊല്ലുന്നത് പതിവായിട്ടും പൊലീസ് നിഷ്‌ക്രിയരാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രതിഷേധത്തിന് ശേഷം ബിഷ്‌നോയിയുടെ പകുതിയലധികം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സികാറിലെ സര്‍പാഞ്ചിനെ വെടിവെച്ചു കൊന്നതിന് പിന്നിലും ബിഷ്‌നോയിയാണ്. സികാറിലെ ഗ്രാമത്തലവനെ കൊലപ്പെടുത്താന്‍ പഞ്ചാബില്‍ നിന്നും ഒട്ടേറെ ഷാര്‍പ്പഷൂട്ടര്‍മാരെയും വിലയ്ക്ക് എടുത്തിട്ടുണ്ട്. ഈ കൊലപാതകം പൊലീസിനെതിരേ നാട്ടുകാരുടെ രോഷം കൂട്ടുകയും ചെയ്തിട്ടുണ്ട്.
Post Your Comments