Latest NewsNewsGulf

സ്വന്തം പേരിലുള്ള റെക്കോര്‍ഡ് മറികടന്നു 75 നിലകളുള്ള ആഢംബര ഹോട്ടലുമായി ദുബായ്

ദുബായ് : ഓരോ നിമിഷവും വികസനത്തോടെ മുന്നോട്ട് കുതിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ദുബൈ. റെക്കോര്‍ഡുകളില്‍ എന്നും മുന്നിലുള്ളതും ഏവരെയും വിസ്മയിപ്പിക്കുന്നതുമെല്ലാം ദുബൈ നഗരമാണ്. സ്വന്തം നാടുവിട്ട് ഉപജീവനത്തിനായി എത്തുന്ന അനേകം പ്രവാസികളുടെ ഏക ആശ്രയവും ദുബൈ തന്നെയാണ്. ഇപ്പോഴിതാ നിലവില്‍ ദുബൈയുടെ പേരില്‍ തന്നെയുള്ള റെക്കോര്‍ഡ് തിരുത്തി പുതിയ ചരിത്രം കുറിക്കുകയാണ് വിസ്മയ നഗരം.

75 നിലകളുള്ള ഈ ഭീമന്‍ ഹോട്ടലില്‍ 528 മുറികളാണുള്ളത്. ഡിലക്‌സ് മുറികള്‍ മുതല്‍ രണ്ട് മുറിയുള്ള സ്യൂട്ട് വരെ ലഭ്യമാണ്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഹോട്ടല്‍ അധികൃതര്‍ പങ്കുവച്ചു. സ്വര്‍ണനിറത്തിലുള്ള ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. എല്ലാ ആഡംബരങ്ങളോടെയുമാണ് ഹോട്ടല്‍ പൂര്‍ത്തിയാകുന്നത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസിനെ തോല്‍പ്പിച്ച്, ദ് ന്യൂ ഗവോറയെന്ന ഹോട്ടലാണ് തല ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നത്. ഈ വര്‍ഷം പകുതിയോടെ ഹോട്ടല്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 365 മീറ്റയര്‍ ഉയരമാണ് പുതിയ ഹോട്ടലിന്, നിലവിലെ ഒന്നാമനായ മാരിയറ്റ് ഹോട്ടലിന് 355 മീറ്റര്‍ ഉയരവും. പത്തു മീറ്ററിന്റെ ‘തലപ്പൊക്കവു’മായാണ് ഗവോറയുടെ വരവ്.ഷെയ്ഖ് സയീദ് റോഡിലെ ട്രേഡ് സെന്റര്‍ ഏരിയയില്‍ അഹമ്മദ് അബ്ദുല്‍ റഹീം അല്‍ അത്താര്‍ ടവറിലാണ് പുതിയ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button