കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കിടക്കുന്ന വസ്തുക്കള്‍ കണ്ടപ്പോള്‍ തോന്നിയ കൗതുകത്താലാണ് വളാഞ്ചേരി സ്വദേശിയായ യുവാവ് മൊബൈലില്‍ ചിത്രം പകര്‍ത്തിയത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാമെന്ന ഉദ്ദേശ്യത്തിലായിരുന്നു ചിത്രമെടുത്തത്. എന്നാല്‍, വീട്ടിലെത്തി ചിത്രം പരിശോധിച്ചപ്പോഴാണ് കൗതുകം ആകാംക്ഷയുണ്ടാക്കിയത്. തുടർന്ന് അതിലെ വാക്കുകൾ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു. പുഴയില്‍ കണ്ടെത്തിയ വസ്തുവില്‍ ‘ഫ്രണ്ട് ടുവാര്‍ഡ് എനിമി’ എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരുന്നു.
ഇതെന്താണെന്നറിയാനായി ഇന്റര്‍നെറ്റില്‍ തിരഞ്ഞു. തുടര്‍ന്നാണ് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കുഴിബോംബുകളുടേത് ആയിരുന്നുവെന്നത് യുവാവ് തിരിച്ചറിയുന്നത്. ഉടന്‍ ചിത്രങ്ങള്‍ പോലീസിന് അയച്ചുകൊടുത്തു. പോലീസ് യുവാവിനെയുംകൂട്ടി വൈകുന്നേരംതന്നെ സ്ഥലത്തെത്തി. രാത്രിതന്നെ ബോംബ് സ്ക്വാഡ് എത്തി പ്രത്യേകം സജ്ജീകരിച്ച പെട്ടിയിലാക്കി ബോംബുകള്‍ എ.ആര്. ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments