മുംബൈ ; ഉപഭോക്താക്കൾക്ക് തകർപ്പൻ പുതുവർഷ സമ്മാനവുമായി ജിയോ. വിവധ പ്ലാനുകള്‍ക്ക് 50 രൂപയോളം നിരക്ക് കമ്പനി കുറച്ചു. ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളായിരിക്കും ലഭിക്കുക. കൂടാതെ ഹാപ്പി ന്യൂഇയര്‍ 2018′ ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും കമ്പനി അവതരിപ്പിച്ചു.
Read also ;ജിയോക്ക് വീണ്ടും വെല്ലുവിളിയുമായി എയർടെൽ
70 ദിവസത്തെ കാലാവധിയില്‍ 70 ജിബി ഡാറ്റ ലഭിക്കുന്ന 399 രൂപയുടെ ഓഫറിന് ഇനി മുതൽ 349 രൂപയാണ് പുതുക്കിയ നിരക്ക്. പ്രതിദിനം ഒരു ജിബി വീതം 84 ദിവസത്തെ കാലാവധിയുള്ള ഓഫറിന് 459 രൂപക്ക് പകരം 399 രൂപയും 499 രൂപയുടെ 91 ദിവസത്തെ കാലാവധിയിലുള്ള ഓഫറിന് 449 രൂപയുമാണ് പുതുക്കിയ നിരക്ക്. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളില്‍ 198 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 28 ജിബി എന്നതിന് പകരം 42 ജിബി ഡാറ്റയും 398 രൂപയുടെ ഓഫറില്‍ 70 ദിവസത്തേക്ക് 70 ജിബിക്ക് പരം 105 ജിബി ഡാറ്റയുമാണ് ലഭിക്കുക.
Read also ; റിലയന്‍സ് ജിയോയ്ക്ക് പുതിയ നേട്ടം
Post Your Comments