ലണ്ടനിൽ വാവെയ് അവതരിപ്പിച്ച ഓണര്‍ വ്യൂ 10 ജനുവരി എട്ടിന് ഇന്ത്യയിൽ എത്തുകയാണ്. ഈ മോഡലിന്റെ 64 GB സ്റ്റോറേജും 4GB റാമുമുള്ള വേര്‍ഷന്‍ ഇട്ടിരിക്കുന്ന വില വച്ച് ഇന്ത്യയില്‍ (ടാക്സ് കൂടാതെ) 29,999 രൂപയാണ്.
read more: സ്മാര്‍ട്ട്ഫോണ്‍ ക്യാമറ രംഗം കീഴടക്കാന്‍ ഹ്വാവെയ്-ലൈക്ക സഖ്യം വരുന്നു
ചൈനയില്‍ മാത്രമാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ആദ്യം വിറ്റിരുന്നത്. കഴിഞ്ഞ മാസം ലണ്ടനില്‍ നടന്നത് രാജ്യാന്തര ലോഞ്ചാണ്. ഫോണിനു ശക്തി പകരുന്നത് വാവെയ്യുടെ ഏറ്റവും മികച്ച മോഡലായ മെയ്റ്റ് 10 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്ന, കമ്പനി തന്നെ നിര്‍മിച്ച, HiSilicon Kirin 970 SoC പ്രൊസസറാണ്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്ലെങ്കില്‍ മെഷീന് ലേണിങ് സാധ്യമാക്കുന്ന ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും (NPU) ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
read more: മൂന്നു ക്യാമറ ഫോണുമായി വാവെയ് എത്തുന്നു
അരികു പറ്റിയുള്ള 5.99 ഇഞ്ച് ഡിസ്പ്ലെയുമുണ്ട്. ഫുള്‍വ്യൂ എന്നു വാവെയ് ഈ ഡിസ്പ്ലെയെ വിളിക്കുന്നു. (FullView QHD+ ഐപിഎസ് എല്‍സിഡി, 1,080 x 2,160px, റെസലൂഷന്‍). 18:9 ആണ് സ്ക്രീനിന്റെ അനുപാതം. വാവെയ് മെയ്റ്റ് 10, മെയ്റ്റ് 10 പ്രോ ഈ മോഡലുകളില്‍ കണ്ട മികച്ച ഫീച്ചറുകളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍ ഈ മുന്‍ നിര മോഡലുകളെക്കാള്‍ വില കുറവായിരിക്കും എന്നതാണ് ഈ മോഡലിനെ ആകര്‍ഷകമാക്കുന്നത്.
Post Your Comments