Latest NewsKeralaNews

വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയ സംഭവം പോലീസ് കേസായി; ഒടുവിൽ കോടതിയുടെ തീരുമാനം ഇങ്ങനെ

പറവൂര്‍: കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ പൊലീസ് നിര്‍ദേശാനുസരണം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബന്ധുക്കൾ തമ്മില്‍ കോടതി പരിസരത്ത് അടിപിടി. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചത് കാമുകന്റെ ബന്ധുക്കള്‍ തടഞ്ഞതോടെയാണ് അടിപിടിയില്‍ കലാശിച്ചത്. പൊതു സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ ബന്ധുക്കളായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കൊച്ചി മെട്രോ ജീവനക്കാരിയായ വടക്കുംപുറം കൊച്ചങ്ങാടി സ്വദേശിനിയും ചേന്ദമംഗലം കിഴക്കുംപുറം സ്വദേശിയായ യുവാവുമാണ് ഒഴിച്ചോടിയത്. ഈ മാസം 14 നു പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പൊലീസിന്റെ പരാതി പ്രകാരം പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ എത്തിയ പെണ്‍കുട്ടിയും യുവാവും മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാല്‍ നന്ത്യാട്ടു കുന്നത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി.

കോടതി പരിസരത്ത് വീണ്ടും സംഘർഷം ഉണ്ടായതോടെ പൊലീസ് ഇരു കൂട്ടരുമായി ചര്‍ച്ച നടത്തി. പീന്നീട് മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം യുവാവിനോടൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button