Latest NewsKeralaNews

ഹോട്ടലില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

വൈക്കം: വൈക്കത്ത് ഹോട്ടലില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറെനടയില്‍ കച്ചേരികവലയ്ക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന ആനന്ദഭവന്‍ ഹോട്ടലിനാണ് തീപിടിച്ചത്. അടുക്കളയിലെ നിന്ന് ചിമ്മിനി വഴി പടര്‍ന്നു പിടച്ച തീയില്‍ മൂന്നു നിലകളുള്ള ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. തീ പടര്‍ന്നു പിടിക്കുന്നത് കണ്ടതോടെ ജീവനക്കാര്‍ പുറത്തേക്ക് ഒടി രക്ഷപെട്ടു. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തമാണ് മൊഴിവായത്.

Also Read : ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

രാവിലെ 8.45നായിരുന്നു സംഭവം. അടുക്കളയുടെ മുകളിലെ റുഫ്, ഗ്ലാസുകള്‍ എന്നിവ കത്തി നശിച്ചു. സമീപത്തെ ഒരു കടയിലേക്ക് തീ പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് അണച്ചതിനാല്‍ വലിയ തോതില്‍ നാശനഷ്ടമുണ്ടായില്ല. വൈക്കത്തെയും കടുത്തുരുത്തിയിലേയും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button