വീടുകളിൽ നിത്യം ഉപയോഗിക്കുന്ന ചില സാധനങ്ങളിൽ അപകടം പതുങ്ങിയിരിക്കുന്നത് പലരും തിരിച്ചറിയാറില്ല.അത്തരം വസ്തുക്കളെ തിരിച്ചറിയാം അതുവഴി അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യാം.
ഇസ്തിരിപ്പെട്ടി
ദൈനം ദിന ഉപയോഗത്തിന് ഇസ്തിരിപ്പെട്ടി ഇന്ന് കൂടിയേ തീരൂ. എന്നാല്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോഴും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ചൂടാകാതിരിക്കുക. ആവശ്യം കഴിഞ്ഞാല്‍ ഓഫ്ചെയ്ത് വെക്കാന്‍ പ്രത്യേകം ഓര്‍മ്മ വേണം. സ്വിച്ച് ഓഫ് ചെയ്യുന്നതിന്‍റെ കൂടെ വയര്‍ പ്ലഗ്ഗില്‍ നിന്ന് മാറ്റി വെക്കാനും ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് എത്തുന്ന രീതിയില്‍ ഇസ്തിരിപ്പെട്ടി വെക്കാതിരിക്കുക, വയറിന്‍റെ ഗുണം ഉറപ്പ് വരുത്തുക. വെള്ളം കുടഞ്ഞ് ഷര്‍ട്ട് തേക്കുന്നവര്‍ ചെറിയ ബോട്ടിലില്‍ വെള്ളം സ്പ്രേ ചെയ്യുകയല്ലാതെ വലിയ പാത്രത്തില്‍ വെള്ളം ഇസ്തിരിപ്പെട്ടിക്കടുത്ത് കൊണ്ട് വെക്കരുത്
ഗ്രൈന്‍ഡര്‍/ മിക്സി
ഉപയോഗിക്കാത്ത സമയങ്ങളില്‍ അടച്ച് വെക്കുക. ചെറു ജീവികള്‍ മിക്സിയില്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. മിക്സിയും ഗ്രൈന്‍ഡറും പ്രവര്‍ത്തിക്കുമ്പോള്‍ അകത്ത് കൈ ഇടാതിരിക്കുക. ചൂടുള്ള വസ്തുക്കള്‍ മിക്സിയുടെ അടുത്ത് വെക്കാതിരിക്കുക. ഉപയോഗ ശേഷം ഓഫ് ചെയ്യുക, കുട്ടികളെ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, വൃത്തിയായി സൂക്ഷിക്കുക.
ഗ്യാസ് അടുപ്പ്
അശ്രദ്ധ കൊണ്ട് വന്‍ അപകടമുണ്ടാക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്.അത് കൊണ്ട് ഗ്യാസ് ഉപയോഗിക്കുമ്പോള്‍ കുറച്ച് കാര്യങ്ങല്‍ മനസ്സില്‍സൂക്ഷിക്കേണ്ടതുണ്ട്. ഉപയോഗിക്കാത്ത സമയത്ത് ഗ്യാസ് ഓഫ് ചെയ്തിട്ടുണ്ടെന്ന്തീര്‍ച്ചപ്പെടുത്തണം. അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ മറ്റുകാര്യങ്ങളില്‍ ഏര്‍പ്പെടുകയും ഇത് മറന്ന് പോകുകയും പിന്നീട് തീപിടിക്കുകയുംചെയ്യുന്ന അനവധി സംഭവങ്ങളുണ്ടാകാറുണ്ട്. ഗ്യാസ് ഓണ്‍ ചെയ്താല്‍ പിന്നെ പൂര്‍ണ ശ്രദ്ധ അതിലായിരിക്കണം.
അടുപ്പും ഗ്യാസ് കുറ്റിയും കുട്ടികള്‍ ഉപയോഗിക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
ഗ്യാസ് ഇഗ്നിഷന് പകരംതീപ്പെട്ടി ഉപയോഗിക്കാതിരിക്കുക, ദ്രവിച്ച വയറാണെങ്കില്‍ എത്രയുംപെട്ടെന്ന് മാറ്റുക, ഗ്യാസിന്‍റെ അടുത്ത് നിന്ന് മറ്റ് വസ്തുക്കള്‍ചൂടാക്കാതിരിക്കുക. തീപൊരി ഗ്യാസ് കുറ്റിയുടെ മേല്‍ പെടാതിരിക്കാന്‍ശ്രദ്ധിക്കുക.ഗ്യാസ് കുറ്റി വെയിലത്ത് വെക്കാതിരിക്കുക. ഗ്യാസ് ഉപയോഗിച്ചുകഴിഞ്ഞാല്‍ ഓരോ പ്രാവശ്യവും സിലിണ്ടറിലെ റഗുലേറ്ററിലുള്ള വാള്‍വ്കൂടി അടക്കണം. ഗ്യാസ് സ്റ്റൗവിലുള്ള നോബ് മാത്രം അടച്ചാല്‍ പോരെന്നര്‍ത്ഥം. ഇത് വീട് പൂട്ടിപൂറത്ത് പോകുമ്പോള്‍ പ്രത്യേകംശ്രദ്ധിക്കേണ്ട കാര്യമാണ്. വീട്ടിനകത്ത് ഗ്യാസിന്‍റെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ലൈറ്ററോ തീപ്പെട്ടിയോ മറ്റോ ഉപയോഗിക്കരുത്. ഗ്യാസ് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തുകയും പരിഹരിക്കുകയുംചെയ്യുന്നത് വരെ അതീവ ജാഗ്രത പാലിക്കുകകയും വേണം
കുളി മുറി
വയറിങ്ങിന്‍റേയോ സ്വിച്ച് ബോര്‍ഡിന്‍റെയോ അരികില്‍ നിന്ന്കുളിക്കാതിരിക്കുക. വെള്ളം സ്പര്‍ശിച്ചാലുണ്ടായേക്കാവുന്ന വൈദ്യുത ആഘാതത്തിന് സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിച്ച് വേണം കുളിക്കാന്‍. അതേപോലെ വഴുക്കുള്ള ടൈലുകള്‍ നിലത്ത് പാകാതിരിക്കാനും രോഗാണുക്കള്‍ തടയുന്നതിനായുള്ള മുന്‍കരുതല്‍ എടുക്കാനും കൂടി ശ്രദ്ധിക്കണം. ബാത്ത്റൂമില്‍ വഴുതി വീണ് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ട്.പ്രത്യേകിച്ച് പ്രായം ചെന്നവര്‍. ഒരു പക്ഷേ ജീവിതാന്ത്യം വരെ കിടപ്പിലാകാനും ഇത്തരം വീഴ്ചകള്‍ കാരണമയേക്കാം.
ഡ്രയര്‍
വസ്ത്രങ്ങളും മറ്റും ഉണക്കാനുപയോഗിക്കുന്ന ഡ്രയര്‍ സൂക്ഷിച്ചില്ലെങ്കില്‍ വന്‍ അപകടമുണ്ടാക്കും. ഡ്രയറിനുള്ളിലുള്ള ഫില്‍ടറില്‍ അടങ്ങിയിരിക്കുന്ന നാര് പോലെയുള്ള ലിന്‍റ് ഇടക്ക് ക്ലീന്‍ചെയ്തില്ലെങ്കില്‍ തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഷ് മെഷീന്‍ ഉപയോഗിക്കുമ്പോഴും മറ്റു ഇലക്ടിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും വെള്ളം നനഞ്ഞ കൈ കൊണ്ട് സ്വിച്ച് ഉപയോഗിക്കരുത്.
എയര്‍ കണ്ടീഷന്‍
എയര്‍ കണ്ടീഷനില്‍ ശിതീകരണത്തിന് കമ്പ്രസര്‍ ആണ് അഭിവാജ്യ ഘടകം. ഇതിന്‍റെ ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ റെഫ്രിജ്മെറ്പോയിസണ്‍ (തണുപ്പ് കൊണ്ടുണ്ടാകുന്ന വിഷ വാതകം ) കാരണമായേക്കും. ഇത്ശരീരത്തിലെത്തുന്നതോടെ മരണം സംഭവിച്ചേക്കാം. എ സി ഓണ്‍ ചെയ്ത് മുറിയുടെ വാതില്‍ തുറന്നിടുന്നത് കമ്പ്രസറിന് കൂടുതല്‍ പ്രവര്‍ത്തനഭാരംനല്‍കുന്നതിന് കാരണമാകും. ഇത് ഫലത്തില്‍ വൈദ്യുതി ബില്ല് കൂട്ടുകയുംഉപകരണത്തിന്‍റെ ആയുസ്സ് കുറക്കുകയും ചെയ്യും.
എയര്‍ ഫ്രഷ്നര്‍
പല തരത്തിലുള്ള രാസ പദാര്‍ത്ഥങ്ങളിതിലടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഒരുപാട് ശ്വസിച്ച് കഴിഞ്ഞാല്‍ അപകടമാണ്. തീയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കരുതലെടുക്കണം. ആസ്ത്മ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ എയര്‍ ഫ്രഷ്നര്‍ ഉപയോഗിക്കുന്നത് ദോഷം ചെയ്യും.
മോത്ബോള്‍സ്- പാറ്റ ഗുളിക
അധികമായി ശ്വസിക്കുകയോ ഉള്ളിലകപ്പെടുകയോ ചെയ്താല്‍ കരള്‍ അസുഖം , ന്യൂറോളജികല്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവക്ക് കാരണമാകുന്നതാണ്.കുട്ടികള്‍ക്ക് കിട്ടാത്ത രീതിയില്‍ വേണം ഇത് സൂക്ഷിക്കാന്‍.
പൂപ്പല്‍
അലര്‍ജി പോലെയുള്ള അസുഖങ്ങളുണ്ടാകാന്‍ ഒരു പരിധി വരെ പൂപ്പല്‍ കാരണമാകുന്നുണ്ട്. ആസ്ത്മ രോഗത്തിനും പൂപ്പല്‍ കാരണമാകുന്നുണ്ട്.
കിടക്കയില്‍ നിന്നുണ്ടാകുന്ന വീഴ്ച
അപൂര്‍വ്വമായി സംഭവിക്കുന്നതാണെങ്കിലും കുട്ടികള്‍ക്കിത് കൊണ്ട് വലിയരീതിയിലുള്ള അപകടം വരാവുന്നതാണ്. അത് കൊണ്ട് കട്ടിലിടുമ്പോള്‍ ചുമരിനോട്ചേര്‍ത്ത് വെക്കുന്നതാണ് സുരക്ഷിതം. കുട്ടികളെ കിടത്തുമ്പോള്‍ അരികില്‍ തലയിണയോ മറ്റോ വെക്കണം.
റഫ്രിജറേറ്റര്‍/ ഫ്രിഡ്ജ്
എ സി യെ പോലെ തന്നെ വൈദ്യുതി ധാരാളമായി തിന്നുന്ന വസ്തുവാണ് ഫ്രിഡ്ജ്. കമ്പ്രസറിന്‍റെ പ്രവര്‍ത്തനമാണ് ശീതീകരണത്തിന് പ്രധനമായും സഹായിക്കുന്നത്.തണുത്തുറക്കുന്നതനുസരിച്ച് ഫ്രിഡ്ജിന്‍റെ ബോഡിയില്‍ നനവ്സാധാരണമായിരിക്കും. ലോഹഭാഗത്തുണ്ടാകുന്ന നനവ് വൈദ്യുതി പ്രസരണത്തിന്കാരണമായേക്കാം. തൊട്ടാല്‍ വൈദ്യുതാഘാതം ഉണ്ടാകും. ഫ്രിഡ്ജില്‍ നിന്ന്ഷോക്കേറ്റ് മരിച്ച സംഭവങ്ങള്‍ ധാരാളമുണ്ട്.
പാകം ചെയ്ത ഭക്ഷണംഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ ദിവസം ഇത് പോലെസൂക്ഷിക്കുകയാണെങ്കില്‍. റെഫ്റിജ്മെന്‍റ്പോയിസണ് കാരണമായേക്കാം. ഫ്രിഡ്ജില്‍ വെച്ച് പഴകിയ സാധനങ്ങള്‍ എടുത്ത് കഴിക്കുന്നത് അസുഖങ്ങള്‍ക്ക്കാരണമാകും. ഫ്രിഡ്ജ് ഒരിക്കലും തുറന്നിടാതിരിക്കുക.അമിതമായ വൈദ്യുതി ഉപയോഗത്തിന് അത് കാരണമാകും. കേടായ റെഫ്രിജറേറ്റര്‍ ഓണ്‍ ചെയ്ത് വെക്കാതിരിക്കുക. തീ പിടിക്കുന്നതിന് കാരണമായേക്കും
Post Your Comments