Latest NewsKeralaNews

നിശാന്തിനെ പരിചയപ്പെടുമ്പോള്‍ പ്രായം 14; അതും ബാലപീഡനമാ​കുമോയെന്ന് ദീപ നിശാന്ത്

കോഴിക്കോട്​: എ.കെ.ജിയെ സംബന്ധിച്ച് വിടി ബൽറാം എം.എൽ.എ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി ദീപ നിശാന്ത്​. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരുപാട്​ വ്യത്യാസമുണ്ട്​. ജയില്‍ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു എന്ന വാചകം വിശദീകരണ പോസ്റ്റില്‍ ബല്‍റാം എഴുതുന്നത് മധ്യവര്‍ഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്ന വസ്തുത സമര്‍ത്ഥമായി ബല്‍റാം മറച്ച്‌​ വെക്കുകയും ചെയ്യുന്നുവെന്നും ദീപ വ്യക്തമാക്കുന്നു.

Read Also: വിവാദ എകെജി പരാമർശം ; വിടി ബൽറാമിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി

നിശാന്തിനെ പരിചയപ്പെടുമ്പോൾ എൻ്റെ പ്രായം 14 ആണ്. എൽ.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തിൽ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവർഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും ‘ബാലപീഡന ‘മാകുമോയെന്നും ദീപ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button