ന്യുഡല്‍ഹി: വിവരങ്ങള്‍ ചോരുമോ എന്ന ആശങ്കയുമായി ബന്ധപ്പെട്ട് അനേകം വിവാദങ്ങള്‍ നില നില്‍ക്കുമ്പോഴും ആധാറിലൂടെയുള്ള തുറന്നുപറച്ചില്‍ പുറത്തു കൊണ്ടു വന്നത് 80,000 അദ്ധ്യാപകരുടെ തട്ടിപ്പ്. ആധാറില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളിലും വിവിധ കോളേജുകളിലുമായി 80,000 തട്ടിപ്പ് ടീച്ചര്‍മാരുണ്ട്. ഇതിനകം 85 ശതമാനം അദ്ധ്യാപകരും ആധാര്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി നല്‍കുന്നതോടെ ഇത്തരം അദ്ധ്യാപകരുടെ എണ്ണം ഇനിയും കൂടും. ഈ രീതി അനുസരിച്ച് അനേകം അദ്ധ്യാപകര്‍ മുഴുനീള ഉദ്യോഗസ്ഥരായി ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്നുണ്ടെന്നും ആധാര്‍ അവതരിപ്പിച്ചതോടെ ഇവരെല്ലാം കുടുങ്ങിയെന്നും മന്ത്രി പറഞ്ഞു.
2016-17 ലെ ആധാര്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനായിരക്കണക്കിന് ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മൂന്നോ നാലോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫാക്കല്‍റ്റിഅംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നത്. ഓള്‍ ഇന്ത്യ സര്‍വേ ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (എഐഎസ്‌എച്ച്‌ഇ) ന്റെ അവസാന സര്‍വേ റിപ്പോര്‍ട്ട് മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വെള്ളിയാഴ്ച പുറത്തുവിട്ടു. സര്‍വേ ഈ രംഗത്തേക്ക് വരുന്നവരുടെ എണ്ണം അഞ്ചു വര്‍ഷം മുമ്ബ് ഉണ്ടായിരുന്ന 21.5 ശതമാനത്തില്‍ നിന്നും 25.5 ശതമാനമായി കൂടിയതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമം ഇസ്ളാമികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷത്തിന്റെ പങ്കാളിത്തത്തില്‍ വന്‍ കൂറവ് വരുന്നതായിട്ടാണ് കാണപ്പെടുന്നത്. 2012-13 കാലയളവില്‍ 4.90 ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ നിരക്ക് 2016-17 ല്‍ 4.15 ആയി കുറഞ്ഞു. അതുപോലെ മറ്റ് ന്യൂനപക്ഷങ്ങളുടെ പങ്കാളാിത്തവും 0.33 ശതമാനമായിട്ടുണ്ട്. അതേസമയം ഇത്തരക്കാരെല്ലാം സംസ്ഥാന – സ്വകാര്യ സ്ഥാപനങ്ങളിലാണ്. എന്നാല്‍ കേന്ദ്രസര്‍വകലാശാലകളിലെ ഒരാളും ഇതുവരെയില്ല. വ്യാജ പതിപ്പ് ഒഴിവാക്കാനായി സര്‍വ്വകലാശാലകളോട് എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ആധാര്‍ നമ്പര്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോളേജുകളില്‍ സ്വകാര്യ മേഖലയിലാണ് കൂടുതല്‍ സ്ഥാപനങ്ങള്‍.
1025 കോളേജുകളുള്ള ബംഗലുരുവാണ് ഇക്കാര്യത്തില്‍ ഒന്നാമന്മാര്‍, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 635, 487 കോളേജുകളുമായി ജയ്പൂരും ഹൈദരാബാദും നില്‍ക്കുന്നു. അതുപോലെ തന്നെ 18-23 പ്രായക്കാര്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് 35 ലക്ഷമായി. എന്നാല്‍ 9.3 ശതമാനം കോളേജുകള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് ഉള്ളത്. പത്തു സംസ്ഥാനങ്ങളിലായി ആകെയുള്ളത് പെണ്‍കുട്ടികള്‍ക്കുള്ള 15 യൂണിവേഴ്സിറ്റികള്‍ മാത്രമാണ്. അതുപോലെ തന്നെ അഞ്ചു വര്‍ഷം കൊണ്ട് കോളേജുകളുകളുടെയും സര്‍വകലാശാലകളുടെയും എണ്ണം കൂടിയിട്ടുണ്ട്.
Post Your Comments