Latest NewsNewsLife Style

മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്‍. എന്നാല്‍,
ഇനി മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍. കാരണം കൃത്യമായ രീതിയില്‍ പാചകം ചെയ്തെടുത്തില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിന് മുന്നിലാണ് മുളപ്പിച്ച ധാന്യവര്‍ഗ്ഗങ്ങള്‍.കൃത്യമായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇതിന് ദുര്‍ഗന്ധമുണ്ടോയെന്ന് നോക്കണം. മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. നല്ലതുപോലെ ചൂടാക്കിയും വേവിച്ചും മാത്രമേ കഴിക്കാന്‍ പാടുള്ളൂ.

read more: സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

ഉപയോഗിക്കുന്നതിനു മുന്‍പ് ഇതിലെ വെള്ളം മുഴുവന്‍ കളയേണ്ടത് അത്യാവശ്യമാണ്. വെള്ളത്തോടെ ഉപയോഗിക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകും.

shortlink

Post Your Comments


Back to top button