Latest NewsNewsIndia

സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

അസംഗഢ്: സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു,പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാരുടെ യഥാർഥമുഖം വെളിച്ചത്തു കൊണ്ടു വരും. സർക്കാർ സംസ്ഥാനത്തെ 22 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം അസംഗഢിൽ 552 കോടി ചെലവിൽ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു.

read more: കശാപ്പ്​ നിരോധനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി യോഗി ആദിത്യനാഥ്

ജാതീയതയും വർഗീയതയും ഭീകരവാദവും അസംഗഢിൽ പടർന്നിരിക്കുകയായിരുന്നു. ഇത്തരം വിഷം പടർന്നുപിടിച്ചത് മുൻ സർക്കാരുകളുടെ പിടിപ്പുകേടു കൊണ്ടാണ്. കഴിഞ്ഞ ഒൻപതു മാസമായി സംസ്ഥാനത്തെ ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാനായിരുന്നു സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്കും യുവാക്കൾക്കും അനുയോജ്യമായ പദ്ധതികളും ലക്ഷ്യമിടുന്നു.

അസംഗഢിന്റെ പേര് ലോകം മുഴുവൻ അറിയപ്പെടാൻ പോകുന്നത് ഇനി വർഗീതയതയും ജാതീയതയുമല്ല വികസനവുമായി ചേർന്നായിരിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. മുൻ സർക്കാരുകളുടെ നയവൈകല്യങ്ങൾ കാരണം ഒട്ടേറെ വികസനഫണ്ടുകൾ പാഴായിപ്പോയിട്ടുണ്ട്. ആ അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും കാരണക്കാരാകുന്നവർ ജയിലഴികള്‍ക്കുള്ളിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button