Latest NewsNewsDevotional

ബാധ ഒഴിപ്പിക്കാൻ ചോറ്റാനിക്കര ഭഗവതി

ഏതു ഒഴിയാബാധയും ചോറ്റാനിക്കര ഭഗവതിയുടെ മുന്നിലെത്തിയാൽ ഒഴിഞ്ഞുപോകുമെന്നാണ് പറയപ്പെടുന്നത്. രാവിലെ നിത്യവും 4 നാണ് നട തുറക്കുന്നത്. 12.30 നു ഉച്ചയ്ക്കു നട അടയ്ക്കും. വൈകിട്ട് 4 ന് നടതുറക്കും. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇപ്പോൾ ഈ ക്ഷേത്രം. തൃപ്പൂണിത്തുറ പുലയന്നൂർ നമ്പൂതിരിപ്പാടും തൃശ്ശൂർ എളവള്ളി പുലിയന്നൂർ നമ്പൂതിരിപ്പാടും ഒന്നിടവിട്ടുള്ള വർഷങ്ങളിൽ തന്ത്രിമാരാകും.

കുംഭമാസത്തിൽ രോഹിണി നാളിൽ കൊടി കയറി ഉത്രം ആറാട്ടോടുകൂടി അവസാനിക്കുന്ന ഒമ്പത് ദിവസത്തെ ഉത്സവം ഇവിടെ ആഘോഷിക്കുന്നു. ഇവിടെ അതിവിശേഷമായ ദിവസമാണ് മകം തൊഴല്‍. അവിവാഹിതകളുടെ വിവാഹം നടക്കാനും വിവാഹിതകൾക്ക് സല്‍പുത്രഭാഗ്യമുണ്ടാകാനും, ദീർഘസുമംഗലിയാകാനും മകം തൊഴൽ നടത്താനായി സ്ത്രീകൾ എത്തിച്ചേരുന്നു.

ശബരിമലയും ഗുരുവായൂരും കഴിഞ്ഞാൽ കേരളത്തില്‍ ഏറ്റ വും അധികം ഭക്തന്മാർ എത്തുന്ന ക്ഷേത്രമാണിത്. ശബരിമലയ്ക്കു പോകുന്നവർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടാണ് മലയ്ക്കു പോകുന്നത്. മേൽക്കാവിൽ മഹാലക്ഷ്മിയും മഹാവിഷ്‌ണുവും കുടിയിരിക്കുന്നതിനാൽ അമ്മേ നാരായണ ലക്ഷ്മീനാരായണ എന്നാണ് പ്രാർത്ഥിക്കുന്നത്. രാവിലെ സരസ്വതിയും ഉച്ചയ്ക്കു ലക്ഷ്മിയും വൈകിട്ട് ദുർഗയുമാണ് ഇവിടെ സങ്കൽപം.

shortlink

Post Your Comments


Back to top button