Latest NewsNewsIndia

യാതൊരു സുരക്ഷയുമില്ലാതെ മകനെ സ്‌കൂളിലേയ്ക്ക് കൊണ്ടുപോകുന്ന പിതാവിന്റെ ദൃശ്യങ്ങള്‍; വീഡിയോ വൈറൽ

കോലാലംപൂരിലെ ബുകിത് ബെന്‍തോംഗിലാണ് സംഭവം നടന്നത്. അപകടാവസ്ഥയിൽ കിടക്കുന്ന പാലത്തില്‍ കൂടി മകനെ സ്കൂളിൽ കൊണ്ടുവിടുന്ന അച്ഛന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒരുവർഷമായി ഇതേ രീതിയിലാണ് കുട്ടിയെ തന്റെ ഭര്‍ത്താവ് സ്‌കൂളിലെത്തിക്കുന്നതെന്നും ആരും തങ്ങളെ സഹായിക്കാനില്ലെന്നും കുട്ടിയുടെ അമ്മ വിഡിയോയിൽ പറയുന്നു.

ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വൈറലായി മാറുകയാണ്. ഇത് കണ്ടവര്‍ അപകടകരമായ രീതിയിലുള്ള പാലം ശരിയാക്കാത്തതിന് അധികൃതരെ വിമര്‍ശിയ്ക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഈ പാലത്തില്‍ കൂടി സഞ്ചരിക്കുന്നതിന് ഭര്‍ത്താവിനെയും മകനെയും അനുവദിച്ചതിന് ഈ യുവതിക്കു നേരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഈ പാലം കൂടാതെ മറ്റൊരു വഴിയുമുണ്ട്. എന്നാല്‍ അടുത്തിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ഇത് നാശമായിരിക്കുകയാണ്. ഈ നദി കടക്കാന്‍ ഇവര്‍ക്ക് ബോട്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് സംഭവത്തെക്കുറിച്ച് അധികൃതര്‍ നല്‍കുന്ന പ്രതികരണം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഇവിടെ പുതിയ പാലം നിര്‍മിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button