ന്യൂഡൽഹി: ധനമന്ത്രി അരുണ്‍ ജയിറ്റ്ലി കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇതിനു മുന്നോടിയായുള്ള പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. അന്നേ ദിവസം പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. സാമ്പത്തിക സർവേയും പാർലമെന്റിൽ അന്നു വെക്കും. രണ്ടു ഘടങ്ങളിലായിട്ടായിരിക്കും ബജറ്റ് സമ്മേളനം നടക്കുക. ആദ്യ ഘട്ടം നുവരി 29ന് ആരംഭിച്ച് ഫെബ്രുവരി ഒമ്പതിനും രണ്ടാം ഘട്ടം മാർച്ച് അഞ്ചിന് ആരംഭിച്ച് ഏപ്രിൽ ആറിനും അവസാനിക്കും. 2016 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ ബഡ്ജറ്റ് അവതരണം നേരത്തെയാക്കിയത്. ഇതനുസരിച്ച് കഴിഞ്ഞ വർഷം മുതലാണ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്ജറ്റ് അവതരണം ആരംഭിച്ചത്.
സാമ്പത്തിക വളർച്ചയും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ നികുതി ഇളവുകൾ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിക്കുമെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ആഭ്യന്തര വിനോദ സഞ്ചാര മേഖലയ്ക്കും ബജറ്റ് കൂടുതൽ ഊന്നൽ നൽകും.
Read also ;സംസ്ഥാന ബജറ്റ് ഫെബ്രുവരിയിൽ
Post Your Comments