ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആസാമില്‍ കേസ്. ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനെതിരേ പ്രകോപനപരമായ വിമർശനം ഉയർത്തിയെന്നാണ് മമതയ്ക്കെതിരെ ആസമില്‍ കേസ് വരാന്‍ കാരണം.
രജിസ്റ്റര്‍ പുതുക്കുന്നത് ആസാമില്‍നിന്നു ബംഗാളികളെ പുറംതള്ളുന്നതിനു വേണ്ടിയാണെന്നും തീ കൊണ്ടു കളിക്കരുതെന്നുമുള്ള മമതയുടെ പ്രസ്താവനയെ തുടര്‍ന്ന് ആസാമില്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മമതയുടെ പരാമര്‍ശം പ്രകോപനപരമാണെന്നും ആസാമിലെ ജനങ്ങളെ അപമാനിക്കലാണെന്നും കോടതിയലക്ഷ്യമാണെന്നും ആസാം മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ചന്ദ്രമോഹന് പടോവരി ആരോപിച്ചു.
പശ്ചിമ ബംഗാളിലെ ബിര്‍ഭുമില്‍ ബുധനാഴ്ച നടന്ന ഒരു പൊതുയോഗത്തിലായിരുന്നു മമത വിവാദ പ്രസ്താവന നടത്തിയത്.
Post Your Comments