ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിദേശ യാത്രയ്ക്ക് ഇന്ന് തുടക്കം. തായ്‌ലൻഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് മന്ത്രി സന്ദർശിക്കുന്നത്. 2018ലെ സുഷമയുടെ ആദ്യ വിദേശയാത്രയാണിത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ഇന്ന് തുടക്കം കുറിച്ചു. മൂന്നു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം.
ഇന്ന് തായ്‌ലൻഡിൽ എത്തുന്ന സുഷമ തായ്‌ലൻഡ് വിദേശകാര്യമന്ത്രി ഡോണ്‍ പ്രമുദ്വിനയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്നാണ് സൂചന.
അഞ്ച്, ആറ് തീയതികളിലാണ് മന്ത്രി ഇന്തോനേഷ്യ സന്ദർശിക്കുന്നത്. ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്നോ മാർസിയുദിയുമായും സുഷമ കൂടിക്കാഴ്ച നടത്തും. ജനുവരി ഏഴിനാണ് സുഷമ സിംഗപ്പൂർ സന്ദർശിക്കുന്നത്.
Post Your Comments