കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്, ജയിലില്‍ അമിത സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന് ജയിലില്‍ അമിത സൗകര്യങ്ങളും സന്ദര്‍ശകരേയും അനുവദിച്ചതില്‍ ജയില്‍ ചട്ടങ്ങള്‍ ലംഘനമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി. ചട്ടലംഘനം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിഗണിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളിയത്.
ദിലീപിനെകൊണ്ട് എന്തെങ്കിലും പറയിപ്പിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ദിലീപിന്റെ പ്രതികരണം
Post Your Comments