KeralaLatest NewsAutomobile

നിറം മാറാൻ ഒരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് ഒരൊറ്റ നിറം ആക്കാൻ ഒരുങ്ങുന്നു. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ചായിരിക്കും നിറം തീരുമാനിക്കുക. സംസ്ഥാനത്തെ ചില സിറ്റി ബസുകള്‍ക്ക് നിലവില്‍ ഏകീകൃത നിറമാണുള്ളത്. തിരുവനന്തപുരത്ത് നീല കൊച്ചിയില്‍ നീലയും ചുവപ്പും, കോഴിക്കോട് പച്ച എന്നിങ്ങനെ പലസിറ്റികളിലും പല നിറം.

എന്നാൽ ഗ്രാമപ്രദേശങ്ങളിലെ ഓര്‍ഡിനറി ബസുകളിലും ലിമിറ്റിഡ് സ്റ്റോപ്പ് ബസുകളിലുമൊക്കെ സിനിമാതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങളും പോസ്റ്ററുകളും നിറഞ്ഞു നിൽക്കുന്നതിനാൽ ലപ്പോഴും യാത്രബസുകളെയും ടൂറിസ്റ്റ് ബസുകളെയും തമ്മില്‍ തിരിച്ചറിയാന്‍ വിഷമമാണ്. ഈ സാഹചര്യത്തില്‍ ബസുകള്‍ക്ക് ഏകീകൃതനിറം വേണമെന്ന് ബസുടമകള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരം ഒരു നടപടിക്ക് ഒരുങ്ങുന്നത്.

read more ;സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടി

ഏകീകൃതനിറം നടപ്പാക്കിയാൽ ഈ രംഗത്തെ മല്‍സരം ഒഴിവാക്കുന്നതിനൊപ്പം ഇതര സംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കുമെല്ലാം പെട്ടെന്ന് ബസ് തിരിച്ചറിയാനും കഴിയുമെന്നു അധികൃതർ പറയുന്നു. സിറ്റി ബസുകള്‍ക്ക് പച്ചയില്‍ വെള്ള വരകളും മറ്റ് ഓര്‍ഡിനറി ബസുകള്‍ക്ക് നീലയില്‍ വെള്ള വരകളും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് വെള്ളയില്‍ ഓറഞ്ച് വരകളുമാണ് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നതെന്നാണ് സൂചന. സ്വകാര്യബസുടമകളുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

read moreശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button