Latest NewsIndiaNews

പ്രകോപന പ്രസംഗം : ജിഗ്നേഷിനും ഉമര്‍ ഖാലിദിനും എതിരെ ക്രിമിനല്‍ ​കേസ്

ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗത്തിലൂടെ സമുദായ സംഘര്‍ഷമുണ്ടാക്കിയെന്ന സംഭവത്തിൽ ദലിത്​ നേതാവും ഗുജറാത്ത്​ എം.എല്‍.എയുമായ ജിഗ്​നേഷ്​ മേവാനിക്കും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ്​ ഉമര്‍ ഖാലിദിനും എതിരെ ​പൊലീസ്​ കേസ്​. ഭീ​മ-​കാ​രെ​ഗാ​വ് യു​ദ്ധ​സ്മ​ര​ണ​യാ​യ ‘യ​ല്‍​ഗാ​ര്‍ പ​രി​ഷ​ത്തി’​ല്‍ പ്രകോപനപരമായ പ്രസംഗത്തിലൂടെ സമുദായ സംഘര്‍ഷമുണ്ടാക്കിയെന്ന കുറ്റത്തിനാണ് ​ ഇരുവര്‍ക്കുമെതി​െര ക്രിമിനല്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്. ഡിസംബര്‍ 31ന്​ ഷാനിവാര്‍വാഡയിലാണ്​ ഇരുവരും പ്രസംഗിച്ചത്​.

ഡെക്കാന്‍ ജിംഖാന പൊലീസ്​ സ്​റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിലാണ്​ കേസ്​​. അക്ഷയ്​ ബിക്കാദ്​(22), ആനന്ദ്​ ധോണ്ട്​(25) എന്നിവരാണ്​ പരാതിക്കാര്‍. എഫ്​.​െഎ.ആറില്‍ ജിഗ്നേഷി​​​​​െന്‍റയും ഉമര്‍ ഖാലിദി​​​​​െന്‍റയും പ്രസംഗത്തിലെ ചിലവരികള്‍ എടുത്തു പറയുന്നുണ്ട്​.

“പുതിയ പേഷ്വകളെ വിജയിക്കാന്‍ നാം ഇനിയും ഭീ​മ-​കാ​രെ​ഗാ​വ് യുദ്ധം നയിക്കണം. യുദ്ധം മുന്നോട്ട്​ കൊണ്ടു പോകണം. ഇൗ യുദ്ധത്തില്‍ നിന്ന്​ പ്രചോദനം നേടണം. ഇത്​ തെരഞ്ഞെടുപ്പിലൂടെ സാധിക്കില്ല. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക്​ വേണ്ടി പോരാടുന്ന ചിലര്‍ ഗുജറാത്തി​ലെയോ മഹാരാഷ്​ട്രയിലേയോ നിയമസഭയിലും പാര്‍ല​െമന്‍റിലും ഉണ്ടാകും. എന്നാല്‍ ജാതി വ്യത്യാസം തെരുവുയുദ്ധത്തിലൂടെ മാത്രമേ ഇല്ലാതാകൂ”വെന്നും ജിഗ്നേഷ്​ മേവാനി പ്രസംഗിച്ചിരുന്നു.

‘ഇത്​ തിരിച്ചടിക്കുള്ള സമയമാണെന്നും നമ്മുടെ ഭാവിക്കായി ഭീ​മ-​കാ​രെ​ഗാ​വ് യുദ്ധം തുടരാമെന്നും ഖാലിദ്​ പ്രസംഗിച്ചിരുന്നു. നാം വിജയിക്കാനായി യുദ്ധം ചെയ്യണം. പുതിയ പേഷ്വകളെ ഇല്ലാതാക്കുന്നത്​ ഭീ​മ-​കാ​രെ​ഗാ​വ് രക്​തസാക്ഷികള്‍ക്കുള്ള ശ്രദ്ധാഞ്​ജലിയാണെന്നും’ ഖാലിദ്​ പ്രസംഗിച്ചിരുന്നു.ഇൗ വരികള്‍ പ്രകോപനപരമാണെന്നാണ് കണ്ടെത്തൽ.

ജിഗ്നേഷ്​ മേവാനിയും ഉമര്‍ ഖാലിദും പ​െങ്കടുക്കേണ്ടിയിരുന്ന ആള്‍ ഇന്ത്യ നാഷണല്‍ സ്​റ്റുഡന്‍റ്​സ്​ ഉച്ചകോടിക്ക്​ പൊലീസ്​ അനുമതി നിഷേധിച്ചു. ഇന്ന്​ പുനെ ഭായ്​ദാസ്​ ഹാളില്‍ നടക്കേണ്ടിയിരുന്ന പരിപാടിക്കാണ്​ പൊലീസ്​ അനുമതി നിഷേധിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button