ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താനുള്ള ആവേശത്തിലാണ്. ബ്രിട്ടീഷ് ആര്‍മിയുടെ ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യത്തോടു കൂടിയ ട്വീറ്റാണ് വൈറലാകുന്നത്.
Our soldiers revealed. How many did you find? #trustedguardians #tofind #toseek #notyield #pickyiurposition pic.twitter.com/jZK0grjfkJ
— Household Cavalry (@HCMRegt) December 26, 2017
ആര്‍മി ഈ ചിത്രം ക്രിസ്മസ് ദിനത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സലിസ്ബുറി പ്രദേശത്തുനിന്നും കഴിഞ്ഞ ജുലൈയ് മാസത്തില്‍ എടുത്ത ചിത്രമാണിതെന്നും നിരീക്ഷണ കഴിവ് അളക്കാനായി ഇത് നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നുവെന്ന കുറിപ്പോടെയാണ് ആദ്യ ചിത്രം ആര്‍മി പങ്കുവെച്ചത്.
Here they are partially revealed, just to make it a little easier for you! #trustedguardians Merry Christmas! pic.twitter.com/TQFNSDp78J
— Household Cavalry (@HCMRegt) December 25, 2017
സൈന്യം ഇതിനു പിന്നാലെ മറഞ്ഞിരിക്കുന്ന സൈനികരെ പകുതി വെളിപ്പെടുത്തിക്കൊണ്ട് കണ്ടെത്തല്‍ സഹായകരമാക്കാന്‍ അടുത്ത ചിത്രവും പുറത്തുവിട്ടു. ട്വീറ്റില്‍ ചിത്രത്തില്‍ മരങ്ങള്‍ക്കു പിന്നിലായി ഒളിഞ്ഞിരിക്കുന്ന ആറു സൈനികരെ കണ്ടു പിടിക്കാവോ എന്നാണ് ചോദിച്ചിരിക്കുന്നത്. നിരവധി പേര് ഉത്തരം കണ്ടെത്തുകയും, തോല്‍വി സമ്മതിക്കുകയും ചെയ്തപ്പോള്‍ ആര്‍മി തന്നെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ അടയാളപ്പെടുത്തിക്കൊണ്ടുള്ള അവസാനത്തെ ചിത്രം പുറത്തുവിട്ടു.
Here’s a Christmas Day teaser for you.
This picture was taken back in July on Salisbury plain and will test your powers of observation.
Can you spot 6 of our camouflaged soldiers in the Wood?
All will be revealed on Boxing Day
Happy Christmas and happy hunting!
?⛄️?⛄️? pic.twitter.com/GS6XYG5X17— Household Cavalry (@HCMRegt) December 25, 2017
Post Your Comments