ബസിൽ നിന്ന് തെറിച്ചു വീണു ഗർഭിണിയായ യുവതി മരിച്ചതും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തതുമായ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു അപകടം. ബസിന്റെ മുന്‍ വാതിലിനു സമീപം നില്‍ക്കുകയായിരുന്ന നാഷിദ വളവു തിരിയുന്നതിനിടെ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ബസിന്റെ വാതില്‍ അടച്ചിരുന്നില്ല. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നാഷിദ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. സ്ത്രീകൾക്കായി ബസിൽ സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെങ്കിലും സീറ്റ് കയ്യടക്കുന്ന വനിതകൾ പലപ്പോഴും ഗർഭിണികൾക്കോ വയ്യാത്തവർക്കോ സീറ്റ് ഒഴിഞ്ഞു കൊടുക്കാറില്ല.ഗുരുതര പരിക്കേറ്റ നാഷിദയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. അക്ഷയകേന്ദ്രത്തില്‍ പോയി സ്വകാര്യബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഷിദ സീറ്റു ലഭിക്കാത്തതിനാല്‍ വാതിലിനു സമീപത്താണ് നിന്നിരുന്നത്.
ബസ് വളവു തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ നാഷിദ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അമ്മയില്ലാത്ത ലോകത്തേക്ക് ആ ആൺകുഞ്ഞു ജനിച്ചു വീണു. അമ്മയില്ലാതായ മൂന്നു മക്കൾ. സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇവയൊക്കെ ഉണ്ടാകുമ്പോഴും വനിതകൾ തന്നെ വനിതകൾക്ക് ശത്രുക്കളാകുന്ന ഇത്തരം അവസ്ഥകളാണ് ഉണ്ടാകുന്നത്. സഹജീവികളോടുള്ള അനുതാപം ഉണ്ടാവുന്നത് അവരവർക്ക് തോന്നേണ്ടതാണ്.
Post Your Comments