ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ഊര്‍ജവും കരുത്തുമാണ് കോടിക്കണക്കിന് വരുന്ന ആരാധകര്‍. ഫുട്‌ബോള്‍ ലോകത്തുതന്നെ എല്ലാത്തിനെയും മാറ്റിമറിച്ചുകൊണ്ട് ഏറ്റവും അധികം ആരാധകപിന്തുണയുള്ള ടീമുകളില്‍ ഒന്നാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ തുടര്‍ച്ചയായ ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തെ തുടര്‍ന്ന് ആരാധകരും മഞ്ഞപ്പടയെ കൈവിട്ടോ എന്നാണ് ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. പുതുവത്സര ദിനത്തില്‍ ബെംഗളുരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് താരം കറേജ് പെകൂസന്‍ നേടിയ ഗോളിനെആരാധകര്‍ പിന്തുണക്കാത്തതാണ് ഈ സംശയത്തിന് സൂചന.
ആരാധകശക്തി കിട്ടിയ അവസരങ്ങളിലെല്ലാം മഞ്ഞപ്പട പ്രകടിപ്പിക്കാറുണ്ട്. ഐഎസ്എലില്‍ ഗോള്‍ ഓഫ് ദി വീക്ക് പട്ടികയില്‍ ഇടം പിടിച്ച സി.കെ വിനീതിന്റെയും മാര്‍ക് സിഫ്‌നിയോസിന്റെയും ഗോളുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ ആരാധകപിന്തുണയില്‍ ഒന്നാമത് എത്തിയിരുന്നു. എണ്ണത്തില്‍ കൂടുതലുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വോട്ടെടുപ്പില്‍ തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ അനര്‍ഹമായി നേടിയെടുക്കുന്നുവെന്നു പോലും ആക്ഷേപം ഉയര്‍ന്നു.
എന്നാല്‍ ഈ ആവേശം കഴിഞ്ഞ മത്സരത്തില്‍ പെകൂസന്‍ നേടിയ ഗോളിനോട് എന്തുകൊണ്ടോ ആരാധകര്‍ കാണിക്കുന്നില്ല. ഗോള്‍ ഓഫ് ദി വീക്കില്‍ കറേജ് പെക്കുസണ്‍ നേടിയ ഗോള്‍ നിലവില്‍ രണ്ടാമതാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എഫ് സി പൂനെ സിറ്റിയുടെ മാഴ്‌സലീഞ്ഞോ നേടിയ ഗോളാണ് നിലവില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. 51 ശതമാനത്തിലധികം ആളുകള്‍ പൂനെ താരത്തിന്റെ ഗോളിനെ പിന്തുണച്ചപ്പോള്‍ 46 ശതമാനം ആളുകള്‍ മാത്രമാണ് പെകൂസന്‍ നേടിയ സൂപ്പര്‍ഗോളിനെ പിന്തുണച്ചത്.
പുതുവത്സരരാവില്‍ നടന്ന സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയില്‍ ബെംഗളുരുവിനെതിരെ 31ന് ആണ് കേരളം പരാജയം ഏറ്റുവാങ്ങിയത്. കളിയുടെ അവസാന നിമിഷങ്ങളില്‍ പെകൂസന്‍ നടത്തിയ മിന്നല്‍ നീക്കമാണ് മഞ്ഞപ്പടയ്ക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചത്. ബെംഗളുരു ബോക്‌സില്‍ നാല് പ്രതിരോധതാരങ്ങളെ മറികടന്നായിരുന്നു പെകൂസന്‍ ഗോള്‍ നേടിയത്. നിര്‍ണായക മത്സരത്തിലും പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഏഴ് കളികളില്‍ നിന്നും ഏഴ് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
Post Your Comments