ഇടുക്കി: ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി വയോധികന് അറസ്റ്റിൽ. വനം വകുപ്പ് ദേവികുളം റെയ്ഞ്ച് ഓഫീസറുടെ നിര്‍ദേശ പ്രകാരം പുതുവര്‍ഷത്തോടനുബന്ധിച്ച് വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ ഇടുക്കി-രാജാക്കാട് സ്വദേശി തോമസ് മത്തായിയാണ് അറസ്റ്റിലായത്. രാത്രി വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഹെഡ്ലൈറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്.
ബൈസണ്‍വാലിയിൽ ഏലത്തോട്ടത്തിലെ ഷെഡ്ഡിനുളളില്‍ സൂക്ഷിച്ച നിലയിലായിരുന്നു തോക്കും അനുബന്ധ ഉപകരണങ്ങളും. പ്രദേശത്ത് ആന ശല്യം രൂക്ഷമാണെന്നും പടക്കം പൊട്ടിച്ചിട്ടും തിരിച്ച് പോകാത്ത ആനകളെ വലിയ ശബ്ദമുണ്ടാക്കി ഭയപ്പെടുത്താനാണ് തോക്ക് ഉപയോഗിക്കുന്നതെന്നായിരുന്നു മത്തായിയുടെ വാദം.
Post Your Comments