ചരക്കു സേവന നികുതി നിയമപ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാരികളും സേവനദാതാക്കളും, ജി.എസ്.ടി ചട്ടം 18 പ്രകാരം രജിസ്ട്രേഷന്‍ നമ്പര്‍ സ്ഥാപനത്തിന്റെ നെയിം ബോര്‍ഡിനോടൊപ്പം പ്രദര്‍ശിപ്പിക്കണം. കോമ്പോസിഷന്‍ സമ്പ്രദായം സ്വീകരിച്ചവര്‍ ചട്ടം അഞ്ച് പ്രകാരം കോമ്പോസിഷന്‍ ടാക്സബിള്‍ പേഴ്സണ്‍ എന്നു പ്രദര്‍ശിപ്പിക്കണം. ഒന്നില്‍ കൂടുതല്‍ വ്യാപാര സ്ഥലങ്ങള്‍ ഒരു രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഓരോ സ്ഥലത്തും രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന ചരക്കുസേവന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
Post Your Comments